മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഊദിയിലേക്ക്
റിയാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി സഊദിയിലേക്ക്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി സഊദിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. ഈ മാസം 17 മുതല്‍ 19 വരെയാകും മുഖ്യമന്ത്രി പിണറായി വിജയന്റെ സഊദി സന്ദര്‍ശനം.
മലയാള ഭാഷാ പനത്തിനു ഭാഷാ പ്രചാരണത്തിനുമായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ സഊദി ചാപ്റ്ററിന്റെ മലയാളോത്സവം പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സഊദിയില്‍ എത്തുന്നത്. ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ഒക്ടോബര്‍ 17-ന് ദമാമിലും 18-ന് ജിദ്ദിലും 19-ന് റിയാദിലും വെച്ച് നടക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രിക്കൊപ്പം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, മറ്റ് മന്ത്രിമാര്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പങ്കെടുക്കും. മൂന്ന് നഗരങ്ങളില്‍ അരങ്ങേറുന്ന പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിക്കും.
ദമാമിലെ ബദര്‍ അല്‍റാബി ആശുപത്രി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞദിവസം സംഘാടക സമിതിക്ക് രൂപം നല്‍കിയിരുന്നു.
ഈ മാസം 16-ന് ബഹ്‌റൈനില്‍ എത്തുന്ന മുഖ്യമന്ത്രി ഇതിനുശേഷമാകും സഊദിയിലേക്ക് എത്തുക. മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി സഊദിയില്‍ എത്തുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയന്‍ പല തവണ സഊദി സന്ദര്‍ശിച്ചിട്ടുണ്ട്. സഊദിയില്‍ എത്തുന്ന ആദ്യ കേരള മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് മൂന്ന് നഗരങ്ങളിലെയും സംഘാടക സമിതികള്‍.
kerala chief minister pinarayi vijayan will undertake a three-day official visit to saudi arabia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."