HOME
DETAILS

പാസ്‌പോര്‍ട്ട് പുതുക്കാന്‍ വൈകി; വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെട്ട മകനെ അവസാനമായി ഒന്ന് കാണാനാകാതെ പ്രവാസി മലയാളി

  
October 05 2025 | 13:10 PM

expatriate malayali unable to see deceased son due to delayed passport renewal

റിയാദ്: ആലപ്പുഴയിലെ പുന്നപ്രയില്‍ വാഹനാപകടത്തില്‍ മരിച്ച മകനെ അവസാനമായി കാണാനാകാത്തതിന്റെ ദുഃഖത്തിലാണ് പ്രവാസിയായ അബ്ദുല്‍ സലാം. പാസ്‌പോര്‍ട്ട് പുതുക്കാന്‍ വൈകിയത് കാരണം സലാമിന് തന്റെ മകന്‍ മുഹമ്മദ് സമിലിനെ അവസാനമായി ഒരു നോക്ക് കാണാനായില്ല. റിയാദിലാണ് നീര്‍ക്കുന്നം സ്വദേശിയായ അബ്ദുല്‍ സലാം ജോലി ചെയ്യുന്നത്. 

തീവ്ര ദുഃഖത്തിലായ ഉറ്റവരെ ആശ്വസിപ്പിക്കാനായി സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെ അബ്ദുല്‍ സലാം ഇന്നലെ ഒമാന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തി. സഊദിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ ഇന്നലെ അവധി ദിനം ആയിരുന്നിട്ട് കൂടി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് പുതുക്കിയതോടെ സലാമിന്റെ യാത്ര സാധ്യമാവുകയായിരുന്നു. 

ഈസ്റ്റ് വെനീസ് അസോസി യേഷന്‍ ഭാരവാഹികളായ സജാദ് സലീം, ആന്റണി വിക്ടര്‍, നിസാര്‍ മുസ്തഫ, ഹാഷിം ചീയാപള്ളി, രാജേഷ് ഗോപിനാഥന്‍, സുരേഷ് കുമാര്‍, ആസിഫ് ഇഖ്ബാല്‍, റിയാദ് ടാക്കീസ് പ്രതിനിധി ഷൈജു എന്നിവര്‍ അബ്ദുല്‍ സാലമിനെ യാത്രയാക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന്ധുവുമായി പോകവേ സമില്‍ സഞ്ചരിച്ചിരുന്ന സൈക്കിളില്‍ കാര്‍ വന്നിടിക്കുന്നത്. ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും സമിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

a malayali expatriate couldn't see his son, who died in a car accident, for the last time due to a delayed passport renewal, highlighting the importance of timely documentation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  a day ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  a day ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  a day ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  a day ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  a day ago
No Image

ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  a day ago
No Image

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

Cricket
  •  a day ago
No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  a day ago
No Image

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

uae
  •  a day ago