ബംഗ്ലാദേശ് മുന്‍ ഏകാധിപതി ഇര്‍ഷാദ് അന്തരിച്ചു
ധാക്ക: ഒരു ദശാബ്ദത്തോളം ബംഗ്ലാദേശിനെ അടക്കി ഭരിച്ച മുന്‍ പട്ടാള ഏകാധിപതി ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദ് അന്തരിച്ചു. 89 വയസായിരുന്നു. തലസ്ഥാനമായ ധാക്കയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം 10 ദിവസമായി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞത്.
1982 ഏപ്രില്‍ 24ന് രക്തരഹിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത ഇര്‍ഷാദ് അടുത്ത വര്‍ഷം സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. കനത്ത ജനകീയ പ്രക്ഷോഭങ്ങളുടെ ഒടുവില്‍ 1990 ഡിസംബറിലാണ് അദ്ദേഹം രാജിവച്ചൊഴിഞ്ഞത്. പിന്നീട് അഴിമതിക്കേസില്‍ ജയിലിലേക്ക് അയക്കപ്പെട്ടെങ്കിലും ബംഗ്ലാരാഷ്ട്രീയത്തിലെ നിര്‍ണായക സാന്നിധ്യമായി നിലകൊണ്ടു. ഇപ്പോള്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് ജാതീയ പാര്‍ട്ടിക്ക് 1985ല്‍ രൂപംനല്‍കിയത് ഇദ്ദേഹമാണ്. ഇര്‍ഷാദിന്റെ ഭരണകാലത്താണ് ഇസ്‌ലാം രാജ്യത്തെ ഔദ്യോഗിക മതമായി തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തെ ഒരു കവിയുടെ മനസോടെ സൗമ്യമായി മുന്നോട്ടു കൊണ്ടുപോവാനായില്ല എന്നതാണ് തന്റെ വലിയ പരാജയമെന്ന് കവി കൂടിയായ ഇര്‍ഷാദ് ജയിലിലായിരിക്കെ പറഞ്ഞിരുന്നു. ഇര്‍ഷാദിന്റെ ശേഷം അധികാരത്തില്‍ വന്ന നിലവിലെ പ്രധാനമന്ത്രി ഷേഖ് ഹസീനയും പ്രതിപക്ഷ നേതാവ് ഖാലിദ സിയയും തമ്മിലെ പോരിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ഖാലിദ സിയയെ കഴിഞ്ഞവര്‍ഷം അഴിമതിക്കേസില്‍ ജയിലിലടച്ച ഷേഖ് ഹസീന രാജ്യത്തെ മുസ്‌ലിം മതപണ്ഡിതരെ ഉള്‍പ്പെടെ വധശിക്ഷയ്ക്കു വിധിച്ചത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."