സമസ്ത ഇസ്‌ലാമിക് സെന്റർ അൽഖോബാർ റാഖ ഏരിയ കമ്മിറ്റി നിലവിൽ വന്നു
ദമാം: സമസ്ത ഇസ്‌ലാമിക്ക് സെന്റർ അൽഖോബാർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള റാഖ ഏരിയാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൈനുദ്ദീൻ ഹുദവി അധ്യക്ഷത വഹിച്ച യോഗത്തിൽ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്യു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി ഉസ്താദ് '' സമസ്ത എന്തിന് വേണ്ടി" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സിക്രട്ടറി അനസ്. കെ പി റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ പൂക്കടൻ, മുജീബുദ്ധീൻ ഈരാറ്റുപേട്ട, സിദ്ദീഖ് പാണ്ടികശാല തുടങ്ങിയവർ ആശംസയർപ്പിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, ബഷീർ ബഖവി എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
പ്രധാന ഭാരവാഹികൾ: മുജീബുദ്ധീൻ ഈരാറ്റുപേട്ട (ചെയർമാൻ), ഇഖ്ബാൽ ആനമങ്ങാട് (പ്രസിഡന്റ്), മുഹമ്മദ് അനസ്. കെ. പി (ജന: സിക്രട്ടറി), ഷറഫുദ്ദീന്‍ (ട്രഷറർ), സഹഭാരവാഹികൾ: സിദ്ധീഖ്, അമീർ അലി (വൈസ് ചെയർമാൻ), സൈനുദ്ധീൻ ഹുദവി, നിസാർ (വൈസ് പ്രസിഡന്റ്), അൻവർ ഷാഫി (വർക്കിംഗ് സെക്രട്ടറി), ബീരാൻ കുട്ടി (ഓർഗനൈസിംഗ് സെക്രട്ടറി), ആഷിഖ്, റഊഫ്, (ജോയിന്റ് സെക്രട്ടറി).
വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ: റഊഫ് ഹുദവി (ദഅ്‌വ ചെയർമാൻ), മുഹ്സിൻ ഹുദവി (കൺവീനർ), അസ്‌കർ റിലീഫ് ചെയർമാൻ), ശറഫുദ്ധീൻ സാഹിബ് (കൺവീനർ), റഷീദ് (വിഖായ ചെയർമാൻ), ജമാൽ (കൺവീനർ), അഷ്‌റഫ് (സർഗലയം ചെയർമാൻ), മുസ്തഫ (കൺവീനർ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."