തൊഴിലുറപ്പ് പദ്ധതി: കുടിശ്ശിക നല്‍കണമെന്ന് നിയമസഭ
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ ലഭിക്കേണ്ട കുടിശ്ശികയായ 683.39 കോടി രൂപയും നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയും കേന്ദ്രസര്‍ക്കാര്‍ കാലതാമസമില്ലാതെ നല്‍കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രമേയം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തു നിന്നും കെ.സി ജോസഫ്, പി.ടി തോമസ്, അനില്‍ അക്കര എന്നിവര്‍ ഭേദഗതി നിര്‍ദേശിച്ചെങ്കിലും പരിഗണിച്ചില്ല. പദ്ധതി പ്രകാരം തൊഴിലെടുത്ത് രണ്ടാഴ്ചക്കകം വേതനത്തിനുള്ള അര്‍ഹതയുണ്ട്. വേതനം നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍ നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട്.
2016-17 സാമ്പത്തിക വര്‍ഷം അര്‍ഹമായ കൂലിയിനത്തില്‍ ലഭിക്കേണ്ട 2146.05 കോടിയില്‍ 1386.70 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചു നല്‍കിയിട്ടുള്ളൂ. കേരളത്തിന് അനുവദിക്കപ്പെട്ട 4.5 കോടി തൊഴില്‍ ദിനങ്ങള്‍ക്ക് ആനുപാതികമായി മുന്‍കൂര്‍ തുകയും ലഭിച്ചിട്ടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."