പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രിയോട് ബാബാ രാംദേവ്
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രിയോട് യോഗാ ഗുരു ബാബാ രാംദേവ്. പ്രധാനമന്ത്രി തന്നെ അതിനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു.
പാക് പ്രധാനമന്ത്രി നവാസ് ശെരീഫിന് എന്തു വില കൊടുത്തും കശ്മിര് പിടിച്ചെടുക്കുമെന്ന് പറയാനുള്ള ധൈര്യമില്ല. നമ്മുടെ കുട്ടികള്‍ കശ്മീരിനെ ഭൂപടത്തില്‍ മാത്രമേ കാണുന്നുള്ളു. എന്നാലത് പാകിസ്താന് തട്ടിയെടുത്തു കഴിഞ്ഞു. ഒരു ദുര്‍ബലമായ രാജ്യം ബൃഹത്തായ മറ്റൊരു രാജ്യത്തിന്റെ ഭാഗങ്ങള്‍ പിടിച്ചടക്കുമ്പോള്‍ എങ്ങനെയാണ് നമുക്ക് മൗനമായി ഇരിക്കാന്‍ സാധിക്കുകയെന്ന് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയെ ലക്ഷ്യമിട്ട് പാക് മണ്ണില്‍ വളരുന്ന ഭീകരവാദ സംഘടനകളെ ഇല്ലാതാക്കാനും പ്രധാനമന്ത്രി തന്നെ നേരിട്ട് നടപടിയെടുക്കണം. യു.എന്നില്‍ വെച്ച് കശ്മീര്‍ 'പരിഹരിക്കപ്പെടാത്ത അജണ്ട'യാണെന്ന് പറഞ്ഞുകൊണ്ട് എല്ലാ രാജ്യങ്ങളുടെയും ശ്രദ്ധയും പിന്തുണയും നേടാനാണ് പാക് പ്രസിഡന്റ് ശ്രമിക്കുന്നതെന്നും രാംദേവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."