ബി.ജെ.പി എം.എല്‍.എയുടെ മകള്‍ക്കും ഭര്‍ത്താവിനും സംരക്ഷണം നല്കാന് കോടതി ഉത്തരവ
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് ആരോപിച്ച മകള്‍ക്കും ഭര്‍ത്താവിനും നേരെ അലഹബാദ് ഹൈക്കോടതി വളപ്പില്‍ ഭീഷണി. ഇതിനിടയില്‍ യുവതിയെയും ഭര്‍ത്താവിനെയും പിതാവിന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തയും പുറത്തുവന്നതോടെ കോടതി വളപ്പില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ദലിത് സമുദായത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് രാജേഷ് മിശ്രയില്‍ നിന്ന് ഭീഷണിയുണ്ടായതെന്ന് മകള്‍ സാക്ഷി മിശ്ര പറയുന്നു. തനിക്കും ഭര്‍ത്താവിനും സുരക്ഷ വേണമെന്നാവശ്യപ്പെട്ട് യുവതി നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസിന്റെ ഭാഗത്തുനിന്ന് നടപടി ആവശ്യപ്പെട്ട് അവര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിനിടയില്‍ ഇരുവരുടെയും വിവാഹത്തിന് സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹം നടന്നുവെന്ന് പറയുന്ന ക്ഷേത്രത്തിലെ പൂജാരി രംഗത്തെത്തി.
എന്നാല്‍ ഹൈക്കോടതി ഇരുവരുടെയും വിവാഹത്തിന് സാധുതയുണ്ടെന്ന് വ്യക്തമാക്കുകയും തുടര്‍ന്ന് പൊലിസ് സംരക്ഷണം നല്കാന് ഉത്തരവിടുകയും ചെയ്തു. കോടതി വളപ്പില്‍ സാക്ഷി മിശ്രയുടെ ഭര്‍ത്താവിനെ രാജേഷ് മിശ്രയുടെ ആളുകള്‍ മര്‍ദിച്ചതായി അഭിഭാഷകന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."