HOME
DETAILS
MAL
തായ്ലന്ഡില് പട്ടാളഭരണത്തിന് അന്ത്യം
backup
July 15 2019 | 19:07 PM
ബാങ്കോക്ക്: തായ്ലന്ഡിലെ പട്ടാള ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിന്നു രാജിവച്ച പ്രധാനമന്ത്രി പ്രയുത് ചാന് ഓച രാജ്യം ഇനി ജനാധിപത്യ രീതിയില്‍ മുന്നോട്ടുപോവുമെന്ന് അറിയിച്ചു.
2014ല്‍ അധികാരം പിടിച്ചെടുത്ത ഓച ഇനി ഭരണഘടന പ്രകാരമാണ് രാജ്യത്തെ നയിക്കുകയെന്ന് വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റായിരിക്കും ഇനി ആര് ഭരിക്കണമെന്നു തീരുമാനിക്കുക. ചൊവ്വാഴ്ച പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കെയാണ് ഓചയുടെ പ്രഖ്യാപനം.
അതേസമയം രാജ്യത്തിന് പട്ടാളഭരണം കൊണ്ട് അനധികൃത മല്‍സ്യബന്ധനം, മനുഷ്യക്കടത്ത് തുടങ്ങി വിവിധ മേഖലകളില്‍ ഗുണമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."