തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന നയം സംസ്ഥാന സര്‍ക്കാര്‍ തിരുത്തണം: കെ.കെ.എന്‍.ടി.സി
കൊച്ചി:തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന നയം സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്ന് കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെ.കെ.എന്‍.ടി.സി).സംസ്ഥാനത്ത് ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതിയില്‍ പെട്ട മുഴുവന്‍ തൊഴിലാളികളും 2021 ജനുവരി 20 നുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ധനകാര്യ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ഡിസംബര്‍ 11ലെ ഉത്തരവില്‍ പറയുന്നു.
ഇതിനുവേണ്ട തുക പാവപ്പെട്ട തൊഴിലാളികള്‍ സ്വന്തമായി വഹിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ 2021 വര്‍ഷം മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്നും 2020 ല്‍ ചെയ്തിട്ടില്ലാത്തവര്‍ മാത്രം മസ്റ്ററിങ് നടത്തിയാല്‍ മതിയെന്നും പറയുന്നു. ധനകാര്യവകുപ്പിലെ ഓഫിസിലും മന്ത്രിസഭയിലും കൂട്ടായ തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോഴെന്ന് വിളിച്ചുപറയുന്ന നടപടിക്രമങ്ങളാണ് ദിവസങ്ങളായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പാവപ്പെട്ട തൊഴിലാളികളെ വട്ടംകറക്കി പ്രതിസന്ധിയിലാക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഏത് ഉത്തരവാണ് തൊഴിലാളികള്‍ സ്വീകരിക്കേണ്ടതെന്ന വ്യക്തത ധനവകുപ്പ് നല്‍കണമെന്നും കെ.കെ.എന്‍.ടി.സി സംസ്ഥാന പ്രസിഡന്റ് കെ.പി തമ്പി കണ്ണാടന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."