HOME
DETAILS

തീന്‍മേശയിലെ സംഘ്പരിവാര്‍ അജന്‍ഡ: മാംസ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടി

  
backup
May 26 2017 | 21:05 PM

%e0%b4%a4%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%b6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0

തിരുവനന്തപുരം: സംഘ്പരിവാര്‍ അജന്‍ഡ തീന്‍മേശയിലേക്കും കടന്നുവരുന്നത് സംസ്ഥാനത്തെ സസ്യേതര ഭക്ഷണപ്രിയരെ വെട്ടിലാക്കും. കൂടാതെ ചെറുകിട, വഴിയോര ഹോട്ടലുകളും തട്ടുകടകളും മാംസ വ്യാപാര രംഗവും തൊഴിലാളികളും പ്രതിസന്ധിയിലാകും.
വിവാഹം ഉള്‍പ്പെടെയുള്ള സല്‍ക്കാരങ്ങളിലും ഹോട്ടലുകളിലും സസ്യേതര ഭക്ഷണ പ്രേമികളുടെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ബീഫ്. ബീഫ് ഫ്രൈ, ബീഫ് ഡ്രൈ ഫ്രൈ, ബീഫ് വരട്ടിയത്, ബീഫ് കറി, ചില്ലി ബീഫ് എന്നിവ ഇഷ്ടയിനങ്ങളില്‍ ചിലത് മാത്രം.
കന്നുകാലി കശാപ്പ് നിരോധനം പ്രാബല്യത്തില്‍വരുന്നതോടെ പോത്തിറച്ചി അറവുശാലകളില്‍നിന്ന് വാങ്ങാനോ ബീഫ് വിഭവങ്ങള്‍ ഹോട്ടലുകളിലടക്കം വിളമ്പാനോ കഴിയാത്ത സാഹചര്യമാണുണ്ടാകുക. എന്നാല്‍, നിരോധനത്തെ അംഗീകരിക്കില്ലെന്ന സംസ്ഥാനത്തെ മന്ത്രിമാരുടേത് ഉള്‍പ്പടെയുള്ളവരുടെ പ്രഖ്യാപനം ഭക്ഷണപ്രിയര്‍ക്ക് മാത്രമല്ല, മാംസ വ്യാപാര സമൂഹത്തിനും ആശ്വാസം നല്‍കുന്നുണ്ട്. സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം കശാപ്പുശാലകള്‍ നടത്തുന്നവരെയും അതിനെ ആശ്രയിച്ച് തൊഴിലെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയുമാണ് പട്ടിണിയിലാക്കുക.
കന്നുകാലി ചന്തകളിലും ഇറച്ചി വ്യാപാര മേഖലയുമായി ബന്ധപ്പെട്ടും തൊഴിലെടുക്കുന്നവര്‍ക്ക് കേന്ദ്ര തീരുമാനം കനത്ത തിരിച്ചടിയാണ്. ചെറുകിട, വഴിയോര ഹോട്ടലുകള്‍ക്കുപുറമേ സംസ്ഥാനത്തെ തട്ടുകടകളെയും നിരോധനം ഗുരുതരമായി ബാധിക്കും. കേരളത്തിലെ തീന്‍മേശയില്‍ വളരെയേറെ സ്വീകാര്യതയും ആവശ്യകതയുമുള്ള ബീഫ് വിഭവങ്ങള്‍ പിന്‍വലിക്കേണ്ടിവന്നാല്‍ ഹോട്ടലുകളിലെ വരുമാനത്തിലും വന്‍ കുറവുണ്ടാകും.
ഇതിനുപുറമെ സംസ്ഥാന അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന കന്നുകാലി ചന്തകളും അടച്ചുപൂട്ടേണ്ടിവരും. പ്രധാനമായും തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കശാപ്പിനായി കന്നുകാലികളെ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആയിരങ്ങളാണ് ഉപജീവനം നടത്തുന്നത്.
കാലികളുടെ വില്‍പ്പന കാര്‍ഷിക ആവശ്യങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതോടെ സംസ്ഥാന അതിര്‍ത്തിയുടെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന കാലിച്ചന്തകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago