HOME
DETAILS

ഹരിത രസതന്ത്രം

  
backup
December 15 2020 | 03:12 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%b0%e0%b4%b8%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82


ഹരിത രസതന്ത്രം എന്ന ശാസ്ത്ര ശാഖയുടെ ആഗനമം പുത്തന്‍ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. അപകടകാരികളായ രാസവസ്തുക്കളെ നിരുപദ്രവകാരികളാക്കി മാറ്റിയാണ് ഗ്രീന്‍ കെമിസ്ട്രി പ്രകൃതിയുടെ കൂട്ടുകാരനാകുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്‍പ്പന്ന നിര്‍മാണത്തില്‍ ഈ മേഖല വിജയപഥത്തിലേറിക്കൊണ്ടിരിക്കുകയാണ്.

വില്ലന്മാരെ
കൈയിലൊതുക്കാം
ഗ്രീന്‍ കെമിസ്ട്രി പ്രകൃതിയുടെ കൂട്ടുകാരനാണ്. പ്രകൃതിക്ക് ദോഷകരമായ കാര്യങ്ങളെ ഗുണമേന്മയിലേക്ക് പരിവര്‍ത്തനം നടത്തലാണ് ഈ ശാസ്ത്ര ശാഖയുടെ മുഖ്യലക്ഷ്യം. ഗ്രീന്‍ കെമിസ്ട്രിയുടെ അടിസ്ഥാനത്തിന് ഒരു ഉദാഹരണമാണ് പ്രകാശസംശ്ലേഷണം എന്ന ഫോട്ടോസിന്തസിസ്.
ചെടികള്‍ ആഹാരപാചകത്തിനായി ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയില്‍ ജലം വിഘടവിധേയമായി രാസവസ്തുക്കളായ ഹൈഡ്രജനും ഓക്‌സിജനും സൃഷ്ടിക്കപ്പെടുകയും തുടര്‍ന്ന് പ്രകൃതിക്ക് ദോഷകരമായിത്തീരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ നിരോക്‌സീകരിച്ച് കാര്‍ബോ ഹൈഡ്രേറ്റാക്കി മാറ്റുകയും ചെയ്യുന്നു.
ദിനം പ്രതി നടക്കുന്ന പ്രകാശസംശ്ലേഷണത്തിനേക്കാള്‍ ലോകത്ത് ഒരു വ്യവസായ ശാലയും രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. എന്നിട്ടും സൂക്ഷ്മമായ അളവില്‍പ്പോലും മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല.

പ്രകൃതി
പഠിപ്പിച്ച പാഠം
പ്രകാശ സംശ്ലേഷണത്തെക്കുറിച്ച് പറഞ്ഞല്ലോ. പ്രകൃതിക്ക് യാതൊരു തരത്തിലുള്ള ദോഷവുമേല്‍പ്പിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ ശാസ്ത്രലോകം സ്വാഗതം ചെയ്തിരുന്നു. കാന്‍സര്‍ ചികിത്സയ്ക്ക് അനുയോജ്യമായ പാകല്‍ ടാക്‌സല്‍ എന്ന മരുന്ന് നോര്‍ത്ത് അമേരിക്കയില്‍ കാണപ്പെടുന്ന പസഫിക് യൂ എന്ന മരത്തിന്റെ തൊലിയില്‍നിന്ന് വേര്‍തിരിച്ചെടുക്കാമെന്ന് അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി.
പക്ഷെ അവര്‍ക്കു മുന്നിലെ പ്രധാന പ്രതിസന്ധി മരുന്ന് നിര്‍മാണത്തിനാവശ്യമായ മരങ്ങളുടെ ലഭ്യതക്കുറവായിരുന്നു. നിരവധി യൂ മരങ്ങള്‍ വേണ്ടിവന്നു പാകല്‍ ടാക്‌സല്‍ അഥവാ ടാക്‌സോളിന്റെ ചെറിയൊരു ശതമാനം ഔഷധ നിര്‍മാണത്തിന്. ഇതുമായി ബന്ധപ്പെട്ട് നിരവധി മരങ്ങള്‍ വെട്ടി മുറിക്കപ്പെട്ടതോടെ
മരങ്ങളുടെ സംരക്ഷണം ആഗ്രഹിച്ച ഗ്രീന്‍ കെമിസ്ട്രിയുടെ ആശയങ്ങള്‍ ഗവേഷകരെ കൃത്രിമ ടാക്‌സോളിന്റെ നിര്‍മാണത്തിലേക്ക് നയിച്ചു.
പ്ലാന്റ് സെല്‍ ഫെര്‍മെന്റേഷന്‍ എന്ന ജൈവസാങ്കേതിക വിദ്യയുപയോഗപ്പെടുത്തി ടാക്‌സോള്‍ ഉല്‍പ്പാദന ക്ഷമതയുള്ള ടാക്‌സസ് സെല്ലുകളെ പ്രത്യേകം തയാറാക്കിയ ഫെര്‍മെന്റേഷന്‍ ടാങ്കുകളില്‍ വളര്‍ത്തിയെടുക്കുകയും ഔഷധ നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. കാന്‍സര്‍ രോഗ ചികിത്സക്ക്
ടാക്‌സോള്‍ ഉപയോഗപ്പെടുത്താമെന്ന് യൂ മരം നമ്മെ പഠിപ്പിച്ചു. എന്നാല്‍ മരുന്നുകളുടെ വ്യാവസായിക നിര്‍മാണത്തിന് യൂ മരങ്ങളെ ഒന്നാകെ വെട്ടി മുറിക്കണമെന്ന് പ്രകൃതി പഠിപ്പിച്ചിട്ടില്ല. പ്രകൃതി രഹസ്യങ്ങളെ മാതൃകയാക്കി പ്രകൃതിക്ക് ദോഷകരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കലാണ് ഗ്രീന്‍ കെമിസ്ട്രിയുടെ പ്രചോദനം.

ഗ്രീന്‍ കെമിസ്ട്രിയുടെ
പന്ത്രണ്ട് തത്വങ്ങള്‍
ഹരിത രസതന്ത്രത്തിന്റെ പ്രാരംഭകരില്‍ പ്രധാനികളായ പോള്‍. ടി അനാസ്തസും ജോണ്‍.സി വാര്‍ണറും ചേര്‍ന്ന് രൂപീകരിച്ച ഗ്രീന്‍ കെമിസ്ട്രിയിലെ തത്വങ്ങള്‍ ഇവയാണ്.
രാസമാലിന്യങ്ങളുണ്ടാകാത്ത രീതിയില്‍ രാസവസ്തുക്കള്‍ നിര്‍മിക്കുക
ആറ്റമിതവ്യയം പാലിച്ച് അഭികാരങ്ങളുടെ സിംഹഭാഗവും ഉല്‍പ്പന്നങ്ങളാക്കി മാറ്റാവുന്നതാണ്.ഇത് രാസപ്രവര്‍ത്തനങ്ങളിലെ മാലിന്യം ഇല്ലാതാക്കും
പ്രകൃതിക്കും മനുഷ്യനും ദോഷകരമല്ലാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ശ്രദ്ധിക്കുക.ഇതിനാവശ്യമായ ഡിസൈനിങ് നടത്തുക
പുനരുല്‍പ്പാദന സാധ്യതയുള്ള അസംസ്‌കൃതവസ്തുക്കളുപയോഗിച്ച് രാസപ്രക്രിയകള്‍ വിഭാവനം ചെയ്യുകയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുക.
ഫലപ്രദമായ ഉള്‍പ്രേരകങ്ങളെ ഉപയോഗപ്പെടുത്തി രാസമാലിന്യം കുറയ്ക്കുക
രാസപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനാവശ്യമായി സൃഷ്ടിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ തോത് കുറയ്ക്കുക.
രാസ പ്രവര്‍ത്തനങ്ങളില്‍ രാസവസ്തുക്കളുടെ പാഴ്‌ച്ചെലവ് കുറച്ച് ആറ്റം ഇക്കണോമി വര്‍ധിപ്പിക്കുക
ഹാനികരമല്ലാത്ത ലായകങ്ങളും രാസപ്രവര്‍ത്തന സാഹചര്യങ്ങളും ഉപയോഗപ്പെടുത്തുക
സാധാരണ താപനിലയില്‍ രാസപ്രവര്‍ത്തനം നടത്തുകയും ഊര്‍ജ്ജം ലാഭിക്കുകയും ചെയ്യുക
ഉല്‍പ്പന്നങ്ങള്‍ക്ക് വിഘടനശേഷി ലഭിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്യുക
രാസപ്രവര്‍ത്തനങ്ങളെ തല്‍സമയ നിരീക്ഷണം നടത്തി ഉല്‍പ്പന്നങ്ങളുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുക.
രാസപ്രവര്‍ത്തനങ്ങളുടെ പ്രയോഗ രീതിയില്‍ രാസാപകടങ്ങളും പൊട്ടിത്തെറിയും ഉണ്ടാകാത്ത രീതി തെരഞ്ഞടുക്കുക.

ഗ്രീന്‍
കെമിസ്ട്രിയുടെ നേട്ടങ്ങള്‍
മണ്ണും വായുവും ജലവും അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
രസതന്ത്രശാഖ ലോകത്തിന് സമ്മാനിച്ച നിത്യോപയോഗ ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം മൂലമാണ് പല ദുരന്തങ്ങളും നമുക്ക് നേരിടേണ്ടി വന്നത്.
ഇന്ത്യയിലെ ഭോപ്പാല്‍ ദുരന്തവും ഉക്രെയിനിലെ ചെര്‍ണോബില്‍ ദുരന്തവും ജപ്പാനിലെ മീനമാതാരോഗവും രാസവസ്തുക്കള്‍ സമ്മാനിച്ചതാണ്.
കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളെ മനുഷ്യന്റെ അശ്രദ്ധതന്നെയാണ് സൃഷ്ടിച്ചെടുത്തത്. ഇത്തരം ദുരന്തങ്ങള്‍ക്കെതിരെയുള്ള കരുതലാണ് ഗ്രീന്‍ കെമിസ്ട്രി
മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും കണ്ടെത്തലുകളും. രാസകീടനാശിനികള്‍ക്കു പകരം ജൈവകീടനാശിനികള്‍, രാസഡിറ്റര്‍ജെന്റുകള്‍ക്ക് പകരം ഹരിത ഡിറ്റര്‍ജെന്റുകള്‍, സ്വയം പ്രതിരോധ ശേഷി നേടിയ ട്രാന്‍സ്‌ജെനിക് സസ്യങ്ങള്‍, മാലിന്യം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍, കൃത്രിമ നിറങ്ങള്‍ക്കു പകരം പ്രകൃതിജന്യ നിറങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍സെല്ലുകള്‍ തുടങ്ങി എണ്ണമറ്റ രംഗങ്ങളില്‍ ഗ്രീന്‍ കെമിസ്ട്രി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.

നേട്ടമായ അബദ്ധങ്ങള്‍
ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ജന നന്മയ്ക്കായാണ് രൂപം കൊണ്ടതെങ്കിലും പിന്നീടവ മാനവരാശിയുടെ ഘാതകരായി മാറിയ കഥയാണ് ലോക ചരിത്രത്തിലുള്ളത് ഇതിനെതിരെയുള്ള ശാസ്ത്രശ്രമങ്ങളാണ് ഹരിത രസതന്ത്രത്തിന്റെ ഉദയത്തിന് കാരണമായത്.
ലോകത്തിന്റെ സുസ്ഥിര വികസനത്തിനായി അന്താരാഷ്ട്രതലത്തില്‍ പല സംഘടനകളും രംഗത്ത് വന്നു. ഇതോടെ അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ രൂപം കൊണ്ടു. ഈ കാലത്താണ് ഗ്രീന്‍ കെമിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് ഉദയം ചെയ്തത്. 1990 കളില്‍ യു.എസ്.എണ്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി തലവനായ പോള്‍ അനാസ്തസ് ഗ്രീന്‍ കെമിസ്ട്രി എന്ന സങ്കല്‍പ്പം ഉയര്‍ത്തിക്കൊണ്ടുവന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  24 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago