കരിവള്ളിക്കുന്നിലെ ഉപതെരഞ്ഞെടുപ്പ്; ഇരുമുന്നണികള്‍ക്കും നിര്‍ണായകം
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരിവള്ളിക്കുന്നിലെ ഉപതെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ആരംഭിച്ചു.
കരട് വോട്ടര്‍പട്ടിക പുതുക്കലാണ് ആദ്യനടപടി. തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും യു.ഡി.എഫിനും നിര്‍ണായകമാണ്. നഗരസഭയിലെ എട്ടാം ഡിവിഷനാണ് കരിവള്ളികുന്ന്. ഇന്നലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവകാശവാദമോ ആക്ഷേപമോ നല്‍കുന്നതിനുള്ള അവസാന തീയതി ഈമാസം 15 ആണ്. തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 25നും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരണം 27നും നടക്കും. കരിവള്ളികുന്നിലെ എല്‍.ഡി.എഫ് അംഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
ഇവിടുത്തെ വിജയം നഗരസഭ ഭരണത്തെ സ്വാധീനിക്കും എന്നതിനാല്‍ ഇരുമുന്നണികള്‍ക്കും കരിവള്ളികുന്ന് ഡിവിഷനിലെ വിജയം അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."