കോര്‍പ്പറേഷന്‍ ഭരണം ജനങ്ങള്‍ക്കു ശാപമായി: വി.എ നാരായണന്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം ജനങ്ങള്‍ക്കു ശാപമായി മാറിയിരിക്കുകയാണെന്നു കെ.പി.സി.സി ജനറല്‍സെക്രട്ടറി വി.എ നാരായണന്‍. എ.ഐ.യു.ഡബ്ല്യു.സി യുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കോര്‍പ്പറേഷനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷന്‍ രൂപീകൃതമായിട്ട് മൂന്നുവര്‍ഷം പിന്നിട്ടു.
നഗരസഭയായിരുന്ന വേളയില്‍ ചെയ്ത പ്രവര്‍ത്തികളല്ലാതെ പുതിയൊരെണ്ണം തുടങ്ങാന്‍ സാധിക്കാതെ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായാണു ഭരിക്കുന്നവര്‍ മുന്നോട്ടുപോകുന്നത്.
ചെയ്യുന്നതെല്ലാം രാഷ്ട്രീയ ലാക്കോടെയാണ്. വഴിയോര കച്ചവടക്കാര്‍ക്കുള്ള കാര്‍ഡ് വിതരണം പോലും രാഷ്ട്രീയംനോക്കിയാണു നടത്തുന്നത്. തകര്‍ന്ന റോഡുകള്‍ നന്നാക്കാനോ കാര്‍ഷിക ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്ന കാര്യത്തിലോ സാമൂഹികക്ഷേമ സുരക്ഷാപെന്‍ഷന്‍ വിതരണത്തില്‍ പോലും വീഴ്ചവരുത്തുകയാണു ഭരണാധികാരികളെന്നും വി.എ നാരായണന്‍ വ്യക്തമാക്കി.
എ.ഐ.യു.ഡബ്ല്യു.സി ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍സെക്രട്ടറി സജീവ് ജോസഫ്, പി. സുനില്‍കുമാര്‍, സുരേഷ് ബാബു എളയാവൂര്‍, മുഹമ്മദ് ബ്ലാത്തൂര്‍, ചന്ദ്രന്‍ തില്ലങ്കേരി, സി.വി സന്തോഷ് കുമാര്‍, എന്‍. അജിത്ത്, രാജീവന്‍ എളയാവൂര്‍, റഷീദ് കവ്വായി സംസാരിച്ചു.
സമരത്തിനു പി.പി കൃഷ്ണന്‍, മായന്‍ വേങ്ങാട്, പ്രജീഷ് കോര്‍ളായി, ആര്‍.പി ഷഫീഖ്, ജയപ്രകാശ് വേളാപുരം, ജി. ബാബു, ജയപ്രകാശ് മുണ്ടേരി, സുധാകരന്‍ ചക്കരക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."