HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ 25ന് മുന്‍പ് ലൈസന്‍സ് പുതുക്കണം
backup
July 16 2019 | 19:07 PM
തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദിന പരിശോധന ഉടന്‍ നടക്കും. എല്ലാ വള്ളം ഉടമസ്ഥരും അടിയന്തരമായി വള്ളവും എന്‍ജിനും പരിശോധനയ്ക്കു ഹാജരാക്കി ഈ മാസം 25നകം ലൈസന്‍സ് പുതുക്കണം. ലൈസന്‍സ് പുതുക്കാത്ത യാനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കി കുടിശ്ശിക തുക ഈടാക്കും. നിലവിലില്ലാത്തതും നശിച്ച് പോയതുമായ വള്ളംഎന്ജിന് ഉടമസ്ഥര്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തിരികെ നല്കി രജിസ്ട്രേഷന് റദ്ദാക്കി തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."