കണ്ണൂരിലേത് ദക്ഷിണേന്ത്യയിലെ മികച്ച വിമാനത്താവളം: സി.എം ഇബ്രാഹിം
മട്ടന്നൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളമാണ് കണ്ണൂരില്‍ ഉദ്ഘാടനത്തിന് സജ്ജമായതെന്ന് മുന്‍ കേന്ദ്രവ്യോമയാന മന്ത്രി സി.എം ഇബ്രാഹിം. വിമാനത്താവളം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ വിമാനത്താവളത്തിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാളെന്ന നിലയില്‍ വളരെ സന്തോഷമുണ്ട്. ലോകത്തെ ഏത് വിമാനത്താവളത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് കണ്ണൂരിലുള്ളത്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ ഉള്‍പ്പടെയുള്ളവരുടെ നിര്‍ലോഭമായ സഹകരണമാണു പദ്ധതിക്ക് ലഭിച്ചതെന്നും ഇബ്രാഹിം വ്യക്തമാക്കി.
റോഡ് വികസനം സാധ്യമായാല്‍ കുടക്, മൈസൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നു കൂടുതല്‍ സഞ്ചാരികളെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ സാധിക്കും. ദൈവത്തിന് ഒരായിരം സ്തുതി ഉണ്ടെന്നും ജീവിതകാലത്ത് തന്നെ ഇതു കാണാന്‍ കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നുവെന്നും സി.എം ഇബ്രാഹിം പറഞ്ഞു. ഇന്നലെ ഉച്ചക്ക് വിമാനത്താവളത്തിലെത്തിയ അദ്ദേഹം അരമണിക്കൂറാളം പദ്ധതി പ്രദേശത്ത് ചെലവഴിച്ചണ് മടങ്ങിയത്. 1996ല്‍ ദേവഗൗഡ മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിമാണു കണ്ണൂര്‍ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കു മുന്‍കൈ എടുത്തത്.
'കണ്ണൂരില്‍ മത്സരിക്കില്ല'
മട്ടന്നൂര്‍: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ താന്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ഇവിടേക്ക് താല്‍പര്യമില്ലെന്നും മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം.
കര്‍ണാടകയില്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഈ സന്ദര്‍ഭത്തില്‍ കേരളത്തില്‍ വന്നു മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരളത്തിലെ ജനങ്ങളുടെ വോട്ടല്ല ആവശ്യമെന്നും കേരളക്കാരുടെ അനുഗ്രഹം മാത്രമാണു പ്രതീക്ഷിക്കുന്നതെന്നും കര്‍ണാടകയില്‍ എം.എല്‍.സി ആയ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."