കെ.എസ്.യു പ്രവര്‍ത്തകര്‍ വി.സിയെ ഉപരോധിച്ചു
തിരുവനന്തപുരം: സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ കത്തിക്കുത്തുകേസിലെ പ്രതിയുടെ വീട്ടിലും എസ്.എഫ്.ഐ യൂനിയന്‍ ഓഫിസിലും കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകര്ക്കെതിരേ നടപടിയെടുക്കണമെന്നും പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറെ ഉപരോധിച്ചു.
വി.സി ചര്‍ച്ചക്കു തയാറായെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിഷേധമുയര്‍ത്തിയ ജില്ലാഭരവാഹികളെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
ഇതിനിടയില്‍ ഒരു സംഘം കെ.എസ്.യു പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ആസ്ഥാന മന്ദിരത്തിന്റെ മുകളില്‍ കയറി മുദ്രാവാക്യം മുഴക്കി.
ഇവരെ അറസ്റ്റ് ചെയ്യുന്നതിന് പൊലിസ് സംഘം കെട്ടിടത്തിനു മുകളിലേക്ക് കയറാന്‍ ഒരുങ്ങിയെങ്കിലും താഴേക്ക് ചാടുമെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പിന്‍വാങ്ങി. വിവരമറിഞ്ഞ് അഗ്നിശമന സേനയും സ്ഥലത്തെത്തി.
ഇതിനിടയില്‍ സര്‍വകലാശാലാ പ്രധാന കവാടത്തിനു മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അല്പനേരത്തെ ചര്‍ച്ചയ്ക്ക് ഒടുവില്‍ ആത്മഹത്യ ഭീഷണി മുഴക്കിയവര്‍ താഴെയിറങ്ങി. പിന്നാലെ പ്രധാന ഗേറ്റില്‍ സമരം ചെയ്തവരേയും അറസ്റ്റ് ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."