യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷം ന്യായീകരിക്കുന്നില്ലെന്ന് എസ്.എഫ്.ഐ
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷം ന്യായീകരിക്കുന്നില്ലെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലിസ് അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ യൂനിറ്റ് കമ്മിറ്റി പൂര്‍ണ പരാജയമായതുകൊണ്ടാണ് യൂനിറ്റ് പരിച്ചുവിട്ടത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഒന്നോ രണ്ടോ പേര്‍ ചെയ്യുന്ന പ്രവൃത്തികളെ മുന്നില്‍ നിര്‍ത്തി സംഘടന മുഴുവന്‍ മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല. നവമാധ്യങ്ങളെ ഉപയോഗിച്ച് എസ്.എഫ്.ഐക്കെതിരേ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. എല്ലാ വെല്ലുവിളികളും എസ്.എഫ്.ഐ നേരിടും. രാഷ്ട്രീയമായി തങ്ങളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. ഇതിനായി കാംപസുകള്‍ തോറും വിദ്യാര്‍ഥികളെ അണിനിരത്തുമെന്നും സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്, പ്രസിഡന്റ് വി. വിനീഷ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."