ഇ. അഹമ്മദ് ഫെലോഷിപ്പ് വിതരണവും ദേശീയ വിദ്യാഭ്യാസ സെമിനാറും ഇന്ന്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച ചര്‍ച്ചയും എം.എസ്.എഫ് ഇ.അഹമ്മദ് ഫെലോഷിപ്പ് വിതരണവും ഇന്ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും. സെമിനാര്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ എ.ഐ.സി.സി റിസര്‍ച്ച് വിഭാഗം മേധാവി പ്രൊഫ. രാജീവ് ഗൗഡ എം.പി, വിദ്യാഭ്യാസ വിദഗ്ധ ആതിഷി മര്‍ലേന, മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഇഗ്‌നോ മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. ബഷീര്‍ അഹമദ് ഖാന്‍ എന്നിവര്‍ സംസാരിക്കും.
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ രണ്ടായിരത്തോളം അപേക്ഷകരില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട 400 വിദ്യാര്‍ഥികള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. ഫെലോഷിപ്പ് വിതരണ ചടങ്ങില്‍ ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ മുഖ്യാഥിതിയായിരിക്കും. സോഷ്യല്‍ വര്‍ക്ക്, നിയമം, വിദ്യാഭ്യാസം, ജേര്‍ണലിസം തുടങ്ങിയ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞടുത്തത്. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി, നവാസ് ഗനി എം.പി എന്നിവര്‍ ഫെലോഷിപ്പ് വിതരണം നിര്‍വഹിക്കും. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കുമെന്നും എം.എസ്.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡന്റ് ടി.പി അഷ്‌റഫലി, ജനറല്‍ സെക്രട്ടറി എസ്.എച്ച് അര്‍ഷാദ്, ഭാരവാഹികാളായ ഇ.ഷമീര്‍, അഹമ്മദ് സാജു, എന്‍.എ കരീം, സിറാജുദ്ദീന്‍ നദ്‌വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."