നാഷണല്‍ യൂത്ത് ലീഗ് ഫഌഗ് മാര്‍ച്ച് ഇന്ന്
കാസര്‍കോട്: വര്‍ഗീയവാദികള്‍ ഇന്ത്യ വിടുകയെന്ന മുദ്രാവാക്യമുയര്‍ത്തി നാഷണല്‍ യൂത്ത് ലീഗ് ഇന്ന് കാസര്‍കോട് ഫ്‌ളാഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാദില്‍ അമീനും നയിക്കുന്ന ഫ്‌ളാഗ് മാര്‍ച്ച് അണങ്കൂരില്‍നിന്ന് ആരംഭിക്കും.
ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. അബ്ദുല്‍ വഹാബ് ഫ്‌ളാഗ് ഓഫ് ചെയ്യും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ തയാറാക്കിയ എസ്.എ പുതിയവളപ്പ് നഗറില്‍ മാര്‍ച്ച് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി. കരുണാകരന്‍ എം.പി, ടി.വി രാജേഷ് എം.എല്‍.എ, ഐ.എന്‍.എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, എ.ഐ.വൈ.എഫ് സംസ്ഥാന സമിതിയംഗം മുകേഷ് ബാലകൃഷ്ണന്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി, ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍, ട്രഷറര്‍ റഹിം ബണ്ടിച്ചാല്‍, സെക്രട്ടറി ഷംസീര്‍ കരുവന്തുരുത്തി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ഷെയ്ക്ക് ഹനീഫ്, ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ്, ട്രഷറര്‍ പി.എച്ച് ഹനീഫ്, അബൂബക്കര്‍ പൂച്ചക്കാട്, സിദ്ദീഖ് ചെങ്കള, അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, ഷെരീഫ് ചെമ്പിരിക്ക, ബി.കെ മുഹാദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."