HOME
DETAILS
MAL
കാലവര്‍ഷം: ബിഹാറില്‍ 25 പേര് മരിച്ചു
backup
July 16 2019 | 19:07 PM
പട്ന: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബിഹാറില്‍ 25 പേര് മരിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. കാലവര്‍ഷം സംസ്ഥാനത്തെ 16 ജില്ലകളിലായി 25.71 ലക്ഷം ജനങ്ങളെ ബാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും എത്തിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും കുടുങ്ങിക്കിടക്കുന്നവരെയും മറ്റും രക്ഷിക്കാനായി 125 ബോട്ടുകളും 26 കമ്പനി എന്‍.ഡി.ആര്.എഫിനെയും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദുരിതബാധിതരെ താമസിപ്പിക്കുന്നതിനായി 199 ദുരിതാശ്വാസ ക്യാംപുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വന്‍നാശനഷ്ടം നേരിട്ട അസമിന് കേന്ദ്രം 251.55 കോടി രൂപ അടിയന്തര ധനസഹായമായി അനുവദിച്ചു.
ഇന്നലെയാണ് സംസ്ഥാനത്തിന് പണം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."