അടച്ചിട്ട ഹോട്ടലില്‍നിന്ന് കെട്ടിട ഉടമ സാധനങ്ങള്‍ കടത്തിയതായി പരാതി
കാഞ്ഞങ്ങാട്: വാടകയിനത്തിലെ കുടിശിക വസൂലാക്കാനായി അടച്ചിട്ട ഹോട്ടലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി കെട്ടിട ഉടമ ലക്ഷങ്ങള്‍ വിലപിടിക്കുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ട് പോയതായി പരാതി.
ഹൊസ്ദുര്‍ഗ് പുതിയകോട്ടയിലെ രാജധാനി ഹോട്ടലിലില്‍ നിന്നാണ് രണ്ടുലക്ഷത്തോളം രൂപയുടെ ഫര്‍ണിച്ചറുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയവ കെട്ടിട ഉടമ കടത്തിക്കൊണ്ടുപോയതായി ഹോട്ടല്‍ ഉടമ ബല്ല കൊഴക്കുണ്ടിലെ രവീന്ദ്രന്‍ ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതിപ്പെട്ടത്. കൊവ്വല്‍പള്ളിയിലെ മുഹമ്മദ്ഹാജി എന്നയാളുടെ കെട്ടടിടത്തിലാണ് ഈ ഹോട്ടല്‍. ഇതിന്റെ വാടക വാങ്ങുന്നത് കുശാല്‍നഗര്‍ സ്വദേശി മുഹമ്മദ്കുഞ്ഞിയാണ്.
ഹോട്ടലിന്റെ ഒരുതാക്കോല്‍ മുഹമ്മദ്കുഞ്ഞിയുടെ പക്കലുണ്ടെന്നാണ് രവീന്ദ്രന്‍ പറയുന്നത്. വാടക സംബന്ധമായ തര്‍ക്കത്തില്‍ ഏതാനും ദിവസമായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ഹോട്ടലിന്റെ രണ്ടാമത്തെ താക്കോലുപയോഗിച്ച് സാധനങ്ങള്‍ കടത്തിയതെന്ന് ഹോട്ടല്‍ ഉടമ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."