നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ രംഗത്ത്
കോട്ടയം: നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേരള ഹോട്ടല്‍ ആന്റ്് റസ്റ്റോറന്റ് അസോസിയേഷനും ബേക്കേഴ്‌സ് അസോസിയേഷനും രംഗത്ത്. കഴിഞ്ഞ ദിവസം ആര്യാസ് ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ വീഴ്ച വരുത്തിയ ഉദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യൂനിഫോമും തിരിച്ചറിയില്‍ രേഖയുമില്ലാതെ പരിശോധനക്കെത്തിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടറും ഒപ്പമുണ്ടായിരുന്ന യുവതിയും എ.സി റൂമിലെ റാക്കിലിരുന്ന കേക്ക് എടുത്ത് താഴെയിടുകയായിരുന്നു. പിന്നീടത് പൂപ്പല്‍ ബാധിച്ചതാണെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കൊണ്ടുപോകുന്ന വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ബേക്കറിയിലെ എ.സി റൂമിലെ സി.സി.ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.
ഇത് സംബന്ധിച്ച് കടയുടമ നഗരസഭാ അധികാരികള്‍ക്കും കലക്ടര്‍ക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിയമപ്രകാരം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാന്‍ അധികാരമോ സംവിധാനമോ ഇല്ലെന്നിരിക്കെ ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ പി.എം ശങ്കരന്‍, ബിജു പ്രേം. ശങ്കര്‍, കെ.കെ ഫിലിപ്പുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."