HOME
DETAILS
MAL
പൊതുകിണര്‍ സംരക്ഷണം തുടങ്ങി
backup
May 26 2017 | 23:05 PM
ഹരിപ്പാട്: നഗരസഭ പരിധിയില്‍പ്പെട്ട വര്‍ഷങ്ങള്‍ പഴക്കമുള്ള പൊതുകിണറുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നങ്ങ്യാര്‍കുളങ്ങര മാമ്പറ ഡിവിഷനില്‍ 48 വര്‍ഷം പഴക്കമുള്ള ഉപയോഗശൂന്യമായ പൊതുകിണര്‍ അറ്റക്കുറ്റപ്പണികള്‍ നടത്തി ശുദ്ധീകരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.
ശുദ്ധജലം ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് 'വറ്റാത്ത നീരുറവ' പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധാസുശീലന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്മാന് എം.കെ.വിജയന്, കൗണ്‍സിലര്‍മാരായ കെ.എം.രാജു, കാട്ടില്സത്താര്, മുന്‍ ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് ആര്.ഗോപി, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളായ കെ.വൈ. പ്രേംജിത്ത്, എം.അന്‍സാരി, രാമചന്ദ്രന്‍പിള്ള എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."