HOME
DETAILS

വനം, മൃഗസംരക്ഷണ വകുപ്പുകളുടെ കീഴില്‍ പുതിയ സര്‍വകലാശാലയ്ക്കു സാധ്യത

  
backup
July 16 2019 | 20:07 PM

%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%83%e0%b4%97%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95

 


കല്‍പ്പറ്റ: വനം-വന്യജീവി, പ്രകൃതി സംരക്ഷണം, മൃഗപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനും പരിശീലനത്തിനും സംയുക്തമായി സര്‍വകലാശാല രൂപീകരിക്കുന്നതില്‍ വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പുകളുടെ തലപ്പത്ത് ആലോചന സജീവം.
ഓഗസ്റ്റിലോ സെപ്റ്റംബറിലോ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ച് യൂനിവേഴ്‌സിറ്റി രൂപീകരണം ചര്‍ച്ച ചെയ്യാനും തുടര്‍ന്നു സര്‍ക്കാരിനു പ്രൊജക്ട് സമര്‍പ്പിക്കാനുമാണ് ഇരുവകുപ്പുകളുടെയും നീക്കം.
മൃഗസംരക്ഷണം, വനം-വന്യജീവി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനും നിലവില്‍ സംസ്ഥാനത്തു വിപുല സൗകര്യങ്ങളില്ല. കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ വെള്ളാനിക്കരയിലുള്ള കോളജ് ഓഫ് ഫോറസ്ട്രിയിലും (എം.എസ് സി ഫോറസ്ട്രി), കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ വയനാട് പൂക്കോട് കാംപസിലുള്ള സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലും (എം.എസ്‌സി വൈല്‍ഡ് ലൈഫ് സ്റ്റഡീസ്) മാത്രമാണ് ബിരുദാനന്തര ബിരുദ പഠനത്തിന് സൗകര്യം.
അതിനാല്‍ത്തന്നെ ഓരോ വര്‍ഷവും സംസ്ഥാനത്തുനിന്നു നിരവധി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനും ഗവേഷണത്തിനും ഇതര സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളെയും സ്ഥാപനങ്ങളെയും ആശ്രയിക്കുന്നത്. ഇതൊഴിവാക്കാനും കേരളത്തിനു പുറത്തുനിന്നു വിദ്യാര്‍ഥികളുടെ ഒഴുക്കു സാധ്യമാക്കാനും രാജ്യാന്തര നിലവാരത്തില്‍ സര്‍വകലാശാല തുടങ്ങുന്നതു സഹായകമാകുമെന്നാണ് വകുപ്പു മേധാവികളുടെ വിലയിരുത്തല്‍.
കൊല്ലം ജില്ലയില്‍ ആസ്ഥാനവും ഓപ്പണ്‍ ലാബ് സൗകര്യമുള്ള വയനാട്ടില്‍ മുഖ്യ ഉപകേന്ദ്രവും ഉള്‍പ്പെടുന്ന സംവിധാനമാണ് സര്‍വകലാശാല രൂപീകരണത്തിന്റെ ആലോചനയിലെന്നും സൂചനയുണ്ട്.
വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട നിലവാരത്തിലുള്ള ശാസ്ത്ര മേഖലകളെ സംയോജിപ്പിച്ച് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുന്നതിനു വയനാട്ടില്‍ പശ്ചിമഘട്ട മേഖല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള പ്രൊജക്ട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
പ്രൊജക്ടിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ മാര്‍ച്ച് 13ന് തിരുവനന്തപുരത്ത് വനംമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനൗപചാരിക യോഗത്തിലാണ് സര്‍ലകലാശാല എന്ന ആശയം ഉദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago