HOME
DETAILS
MAL
ബ്രൂവറിക്ക് അനുമതി നല്‍കിയെന്നതിന്റെ അര്‍ഥം ലൈസന്‍സ് നല്കി എന്നല്ല: ടി.പി രാമകൃഷ്ണന്
backup
October 02 2018 | 05:10 AM
തിരുവനന്തപുരം: ബ്രൂവറി അനുമതി വിവാദത്തില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. അനുമതി നല്കി എന്നതിന്റെ അര്‍ഥം ലൈസന്‍സ് നല്കി എന്നല്ലെന്ന് മന്ത്രി. കേരളത്തിന്റെ വരുമാനവും തൊഴില്‍സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
അതേസമയം, പാലക്കാട്ട് അനുവദിച്ച ബ്രൂവറിക്കെതിരേ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് രംഗത്തെത്തിയിരുന്നു. കുടിവെള്ളം രൂക്ഷമായ ഈ പ്രദേശത്ത് ജലചൂഷണം നടത്താന്‍ കമ്പനികളെ അനുവദിക്കാനാവില്ലെന്ന വി.എസ്. പറഞ്ഞിരുന്നു. വി.എസിന്റെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."