HOME
DETAILS

1986 ലെ ഹജ്ജിനിടെ സ്ഫോടനം നടത്താൻ ഇറാൻ സ്‌ഫോടക വസ്‌തുക്കൾ കയറ്റി അയച്ചതായി വെളിപ്പെടുത്തൽ 

  
backup
October 02 2018 | 16:10 PM

4654654645613123-2
 റിയാദ്: 1986 ലെ ഹജ്ജ് സമയത്ത് സ്‌ഫോടനം പദ്ധതിയിട്ടു സ്‌ഫോടക വസ്‌തുക്കൾ ഹാജിമാർ അറിയാതെ ഇറാൻ റവല്വ്യൂഷനറി ഗാർഡ് ബാഗുകളിൽ കയറ്റി വിട്ടതായി വെളിപ്പെടുത്തൽ. ഇറാനിലെ മുതിർന്ന ശീഈ നേതാവായിരുന്ന ഹുസൈൻ അലി മുൻതസിരിയുടെ അടുത്ത ബന്ധുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് നടന്ന സ്‌ഫോടക വസ്‌തുക്കൾ കയറ്റി അയച്ച സംഭവത്തിന് പിന്നിൽ ഇറാൻ റവല്വ്യൂഷനറി ഗാർഡ് ആയിരുന്നെന്നും ഇറാൻ ടിവി പ്രോഗ്രാമിൽ വെളിപ്പെടുത്തിയതായി അൽ അറബിയെ ചാനൽ റിപ്പോർട്ട് ചെയ്‌തു. 
 
1979 ൽ ഇറാനിയൻ റവല്വ്യൂഷനറി ഗാർഡ് അംഗമായിരുന്നു ഹുസൈൻ അലി മുൻതസിരിയെന്നും അദ്ദേഹത്തിന്റെ മകൻ മുല്ല അഹമ്മദ് മുൻതസരി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇറാനിയൻ റാഡിക്കിൾ ആയിരുന്ന മെഹ്‌ദി ഹാഷ്‌മിയെ കുറിച്ച് ചർച്ച ചെയ്യുന്ന "ഖാശത് ഖം" എന്ന ടെലിവിഷൻ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1986 ൽ സഊദിയിലേക്ക് തിരിച്ച വിമാനത്തിൽ സ്‌ഫോടക വസ്തുക്കൾ കടത്തിയ ആളാണ് മെഹ്‌ദി ഹാഷ്‌മി. ഹുസൈൻ അലി മുൻതസിരി തന്റെ കഴിവിന്റെ പരമാവധി ഇക്കാര്യം നടപ്പിലാക്കാൻ ശ്രമം നടത്തി. അലി ഘാംനഈയുടെ നിർദേശ ത്തെ തുടർന്നാണ് 1983 ൽ ഇറാൻ വല്വ്യൂഷനറി ഗാർഡിലെ ലിബറേഷൻ മൂവ്‌മെന്റിന്റെ തലപ്പത്തു ഹുസൈൻ അലി മുൻതസിരി എത്തിയത്. തുടർന്ന് 1986 ൽ ഹജ്ജിനു പോകുന്ന ഹാജിമാരുടെ ബാഗുകളിൽ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിക്കുകയായിരുന്നു. സുപ്രീം ലീഡർ ഖൊമൈനിക്കെഴുതിയ കത്തുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 
 
 "റവല്വ്യൂഷനറി ഗാർഡ് അസ്വീകാര്യമായ തെറ്റാണു ചെയ്‌തത്‌. പ്രായമാരായവരുടെയടക്കം 100 ഇറാൻ ഹാജിമാരുടെ ബാഗുകളാണ് സ്‌ഫോടക വസ്തുക്കൾ കടത്താൻ ഉപയോഗിച്ചത്. ഇത് പിടികൂടിയതോടെ സഊദിയുടെ മുന്നിൽ ഇറാന്റെയും ഇറാൻ  റവല്വ്യൂഷനറി ഗാർഡ്ന്റെയും അന്തസ്സ് നഷ്ട്ടപ്പെട്ടു. ഫഹദ് രാജാവിനോട് മാപ്പിരക്കാൻ മെഹ്‌ദി കറൂബിനോട് ഇറാൻ ഓഫീസർമാർ ആവശ്യപ്പെടുകയും ചെയ്‌തു" വെന്നാണ് കത്തിൽ കുറിച്ചിരുന്നത്. പക്ഷെ, സഊദി സുരക്ഷാ സേന ഇറാൻ ഹാജിമാരുടെ ലഗേജിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ പിടികൂടുകയും നശിപ്പിക്കുകയുമായിരുന്നു. വിവിധ കാരണങ്ങളാൽ സഊദി ഇറാനെതീരെ ആരോപിക്കുന്ന കാര്യങ്ങൾക്കുള്ള തെളിവുകളാണ് പുറത്തു വരുന്നത്. 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago