വടകരയിലെ എന്‍.ഡി.പി.എസ് കോടതിയുടെ സിറ്റിങ് നിലച്ചു
വടകര : കേരളത്തില്‍ മയക്കുമരുന്നു കേസുകള്‍ വിചാരണ ചെയ്യാനുള്ള സ്പെഷല്‍ കോടതികളില്‍ ഒന്നായ വടകരയിലെ എന്‍.ഡി.പി.എസ് കോടതിയിലെ സിറ്റിങ് നിലച്ചു. മയക്കു മരുന്നു കേസുകള്‍ വിചാരണ ചെയ്യാന്‍ കേരളത്തില്‍ ആകെ രണ്ട് സ്പെഷല്‍ കോടതികളാണുള്ളത്.
ഒന്ന് വടകരയിലും മറ്റൊന്ന് തൊടുപുഴയിലും. വടകരയിലുള്ള കോടതിയാണ് ജഡ്ജിയില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ചത്. കഴിഞ്ഞ രണ്ടാഴ്ചകളായി ഈ കോടതി പ്രവര്‍ത്തിക്കുന്നില്ല.
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,കാസര്‍കോട് ജില്ലകളിലെ മയക്കു മരുന്നു കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ഇത്. ഈ കോടതി സ്ഥാപിതമായതുമൂതല് ഇത്രയും സമയം പ്രവര്‍ത്തനം നിലച്ച ഒരു അവസരം ഈ കോടതിക്ക് ഉണ്ടായിട്ടില്ല.
കോഴിക്കോട് വഖ്ഫ് ട്രിബ്യൂണലിനാണ് ഈ കോടതിയുടെ ചാര്‍ജ്ജ് നല്‍കിയിട്ടുള്ളത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതികളെ വടകര എത്തിച്ച് അവിടെ നിന്ന് വിചാരണ ക്ലാര്‍ക്കിനൊപ്പം കോഴിക്കോട്ടെ വഖ്ഫ് ട്രിബ്യൂണലില്‍ പോയി റിമാന്‍ഡ് നീട്ടി വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ആളില്ല. ഹൈക്കോടതി അനുവദിച്ച ജാമ്യ ഉത്തരവു പ്രകാരം പുറത്തിറങ്ങണമെങ്കില്‍ ദിവസം രണ്ടു തവണയെങ്കിലൂം കോഴിക്കോട്ടേക്ക് പോകണം.
പുതിയ പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നമുറക്ക് പ്രതികളെയും തൊണ്ടിമുതലുകളുമായി പലതവണ കോഴിക്കോട്ടേക്കു ബസ് കയറേണ്ട ഗതികേടിലാണ് കോടതി ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."