കല്ലാമലയിലെ കോണ്‍ഗ്രസ് നയം പാളി; വടകര ബ്ലോക്ക് പഞ്ചായത്ത് നഷ്ടമായി
വടകര: സ്ഥാനാര്‍ഥിനിര്‍ണയത്തിലും മുന്നണി സംവിധാനത്തിലും പാളിച്ചകളുണ്ടായതാണ് വടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയ മുന്നണിക്ക് നഷ്ടപ്പെടാനിടയാക്കിയത്. കല്ലാമല ഡിവിഷനില്‍ മുന്നണി തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കോണ്‍ഗ്രസ് റിബലിന് കെ.പി.സി.സി ഇടപെട്ട് കൈപ്പത്തി ചിഹ്നം കൊടുത്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടം വരെ പ്രശ്‌നപരിഹാരമുണ്ടാകാതിരുന്നത് ബ്ലോക്കില്‍ മുഴുവന്‍ ആശങ്കയ്ക്ക് കാരണമായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മരവിപ്പിച്ചെങ്കിലും 368 വോട്ടുകള്‍ ഇദ്ദേഹം നേടി. 13 ഡിവിഷനുകളില്‍ എട്ടെണ്ണം നേടിയാണ് ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. അതേസമയം, തെരഞ്ഞെടുപ്പിലെ പരാജയം വരുംദിവസങ്ങളില്‍ മേഖലയില്‍ പരസ്യമായ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകും. ബ്ലോക്കിലെ പരാജയം സി.പി.എമ്മിന് വിജയിക്കാന്‍ വഴിതുറന്നവര്‍ക്ക് കണ്ണുതുറക്കാനുള്ള അവസരമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. മുന്നണി തീരുമാനത്തിന് എതിരായി നിന്നവര്‍ തന്നെയാണ് ഇതിന് ഉത്തരവാദിയെന്നും മുല്ലപ്പള്ളിയെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് വേണു പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."