അണ്ടര്‍ 19 ഏഷ്യാകപ്പ്: ഇന്ത്യ സെമിയില്‍
ധാക്ക: അണ്ടണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യന്‍ യുവനിര സെമി ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ അഫ്ഗാനിസ്താനെയാണ് ഇന്ത്യ തകര്‍ത്തത്. 51 റണ്‍സിന്റെ മികച്ച ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണിത്. വിജയത്തോടെ പൂള് എയിലെ ചാംപ്യന്‍മാരാവാനും ഇന്ത്യക്ക് കഴിഞ്ഞു. ആദ്യ രണ്ടണ്ട് മത്സരങ്ങളിലും വിജയിച്ചതിനാല്‍ ഇന്ത്യയും അഫ്ഗാനിസ്താനും നേരത്തെ സെമിയിലെത്തിയിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.3 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ യഷാസ്വി ജൈസ്വാള്‍ (92), ആയുഷ് ബഡോനി (65) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്. 93 പന്തില്‍ 13 ബൗണ്ടണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് ജൈസ്വാളിന്റെ ഇന്നിങ്സ്. 66 പന്തില്‍ എട്ട് ബൗണ്ടണ്ടറിയും ഒരു സിക്സറുമാണ് ബഡോനിയുടെ ഇന്നിങ്സിലുണ്ടണ്ടായിരുന്നത്. അഫ്ഗാനു വേണ്ടണ്ടി അസ്മത്തുല്ല ഒമര്‍സായിയും ക്വസിസ് അഹ്മദും മൂന്ന് വീതവും അബിദ് മുഹമ്മദി രണ്ടണ്ടും വിക്കറ്റു വീഴ്ത്തി.
മറുപടിയില്‍ ഇന്ത്യന്‍ ബൗളര്‍മാരും ശക്തമായ തിരിച്ചടി നല്കിയപ്പോള് അഫ്ഗാന് പോരാട്ടം 45.4 ഓവറില്‍ 170 റണ്‍സിലൊതുങ്ങുകയായിരുന്നു. 47 റണ്‍സെടുത്ത റിയാസ് ഹുസെയ്നാണ് അഫ്ഗാന്റെ ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ റഹ്മത്തുള്ള ഗുര്‍ബാസാണ് (37) മറ്റൊരു പ്രധാന സ്കോറര്‍.
അഫ്ഗാനിസ്താനെതിരേ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സ്പിന്നര്‍മാരായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ഥ് ദെശായിയും മൂന്ന് പേരെ പുറത്താക്കിയ ഹാര്‍ഷ് ത്യാഗിയും ഇന്ത്യന്‍ വിജയം അനായാസമാക്കി. സമീര്‍ ചൗധരി രണ്ടണ്ടും ബഡോനി ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."