സൂപ്പര്‍ പോരില്‍ ജംഷഡ്പുര്‍
മുംബൈ: അഞ്ചാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരേ ജംഷഡ്പുരിന് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്പുര്‍ മുംബൈയുടെ മൈതാനച്ച്വച്ച് അവരെ തകര്‍ത്ത് വിട്ടത്.
ആദ്യപകുതിയുടെ സ്പാനിഷ് താരം മാരിയോ ആര്‍ക്വസ് 28-ാം മിനുട്ടിലും പകരക്കാരനായി ഇറങ്ങിയ പാബ്ലോ മോര്‍ഗാഡോ ഇഞ്ചുറിടൈമിലും നേടിയ ഗോളുകളാണ് ജംഷഡ്പുരിന് മിന്നുംജയം നേടിക്കൊടുത്തത്. ആദ്യപകുതിയില്‍ ജംഷഡ്പുരിന്റെ ആധിപത്യമായിരുന്നു. രണ്ടാം പകുതിക്ക് ശേഷം ഗോള്‍ മടക്കുന്നതിനായി മുംബൈ താരങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. 77, 84 മിനുട്ടുകളില്‍ ജംഷഡ്പുരിന്റെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ഒന്നാംപകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ജംഷഡ്പുര്‍ അര്‍ഹിച്ച ലീഡാണ് 28-ാം മിനുട്ടില്‍ നേടിയത്. ഇടതു മൂലയില്‍ നിന്ന് കാര്‍ലോസ് കാല്വോ നല്കിയ സുന്ദരമായ ക്രോസ് വലതുമൂലയിലെ ആംഗിളില്‍ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ഡറിലൂടെ വലയുടെ ഇടതുമൂലയിലേക്ക് പായിച്ചപ്പോള്‍ ഗോളിക്ക് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളു.
ഈ സീസണില്‍ ടീമിലെത്തിയ ആസ്ത്രേലിയന്‍ താരം ടിം കാഹില്‍ ഇല്ലാതെയാണ് ജംഷഡ്പുര്‍ ഇറങ്ങിയത്. സസ്പെന്‍ഷനെ തുടര്‍ന്നു താരത്തിന് പുറത്തിരിക്കേണ്ടണ്ടി വരികയായിരുന്നു. പന്തടക്കത്തിലും മുന്നേറ്റങ്ങളിലുമെല്ലാം മുംബൈക്കു മേല്‍ ജംഷഡ്പുരിന് വ്യക്തമായ മുന്തൂക്കമുണ്ടണ്ടായിരുന്നു. 61 ശതമാനവും പന്ത് കൈവശം വച്ചത് ജംഷഡ്പുരാണ്.
രണ്ടണ്ടാംപകുതിയില് മുംബൈ കളിയിലേക്കു ശക്തമായി തിരിച്ചുവന്നെങ്കിലും ലക്ഷ്യം കാണാനായില്ല. ഗോള്‍ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ക്കിടെയാണ് ഇഞ്ചുറിടൈമില്‍ രണ്ടണ്ടാം ഗോളും നേടി ജംഷഡ്പുര്‍ വിജയമുറപ്പിച്ചത്. വലതു മൂലയിലൂടെയുള്ള മികച്ചൊരു നീക്കത്തിനൊടുവില്‍ പാബ്ലോ പായിച്ച വലം കാല് ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയിലേക്ക് പായുകയായിരുന്നു.
പിന്നീട് ഒരു ഗോളെങ്കിലും അടിച്ച് തോല്‍വിയുടെ ഭാരം കുറക്കാന്‍ മുംബൈ താരങ്ങള്‍ പലതവണ ശ്രമിച്ചു. പക്ഷെ ജംഷഡ്പുര്‍ പ്രതിരോധത്തില്‍ തട്ടി ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കഴിഞ്ഞ സീസണില്‍ നടന്ന രണ്ട് മത്സരങ്ങളിലും ജംഷഡ്പുരിനോട് ഏറ്റുമുട്ടിയ മുംബൈക്ക് ജയിക്കാനായിരുന്നില്ല. കഴിഞ്ഞ സീസണിലെ കണക്കു തീര്‍ക്കാന്‍ ഒരുങ്ങിയാണ് മുംബൈ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇറങ്ങിയത്. ജംഷഡ്പുരിനെതിരേയുള്ള വിജയത്തിന് മുംബൈക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."