വിശ്വാസവോട്ട് നടക്കാനിരിക്കേ കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കൂടി റാഞ്ചി
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നടക്കാനിരിക്കേ ഒരു എം.എല്‍.എയെ കൂടി റാഞ്ചി. കോണ്‍ഗ്രസ് എം.എല്‍.എയായ ശ്രീമന്ത് പാട്ടീലിനെയാണ് കാണാതായത്. ഇതോടെ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേറ്റു.
ഇന്നലെ വൈകീട്ടോടെയാണ് എം.എല്‍.എയെ കാണാതായത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം എം.എല്‍.എ ഡോക്ടറെ കാണാന്‍ പോയതാണെന്നായിരുന്നു കെ.പി.സി.സിയുടെ വിശദീകരണം. ഇന്നു രാവിലെ എം.എല്‍.എ തിരികെയെത്തുമെന്നും കെ.പി.സി.സി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരേ തിരിച്ചെത്തിയിട്ടില്ല. ഇതോടെയാണ് എം.എല്‍.എയെയും പണമെറിഞ്ഞ് റാഞ്ചിയതാണെന്ന സംശയം ബലപ്പെട്ടത്.
ഇന്നലെ വൈകീട്ട് ജി.പരമേശ്വരയ്യയും കെ.പി.സി.സി അധ്യക്ഷനുമെല്ലാം എം.എല്‍.എമാരെ കണ്ടിരുന്നു. എന്നാല്‍ ഈ കുട്ടത്തില്‍ ശ്രീമന്ത് പാട്ടീല്‍ ഉണ്ടായിരുന്നില്ല.
കര്‍ണാടക നിയസഭയുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ സുപ്രിം കോടതിയുടേതെന്നും തെറ്റായ വിധിയാണ് സുപ്രിം കോടതി നടത്തിയതെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."