HOME
DETAILS

ചിട്ടി തട്ടിപ്പ്; നാലു വര്‍ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

  
backup
May 27 2017 | 01:05 AM

%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%b5%e0%b4%b0

സുല്‍ത്താന്‍ ബത്തേരി: ചിട്ടി നടത്തി ഇടപാടുകാരെ കബളിപ്പിച്ച് മുങ്ങിയ കമ്പനിയുടമയെ നാല് വര്‍ഷത്തിനു ശേഷം പിടികൂടി. പനമരം ചെറുകാട്ടൂര്‍ പാറത്തോട്ടയില്‍ ബിജു ജോസഫ്(39)നെയാണ് ഇടുക്കി എരുമേലിയില്‍ കോട്ടയം ഷാഡോ പൊലിസിന്റെ സഹായത്തോടെ എരുമേലി പൊലിസ് അറസ്റ്റ് ചെയ്തത്.
ഒന്നര വര്‍ഷത്തോളമായി പ്രതിയും ഭാര്യയും ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. എരുമേലിയിലെ ഹോട്ടലിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. ബുധനാഴ്ചയാണ് എരുമേലിയിലെ വാടക വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൂട്ടുപ്രതിയായ ഭാര്യ ഷിംന തങ്കപ്പനെ പിടികൂടാനായില്ല. 2009ല്‍ തുടങ്ങിയ ആഗ്ലോ ചിറ്റ്‌സ്, ആഗ്ലോ ഫിനാന്‍സ് എന്നീ രണ്ടു സ്ഥാപനങ്ങളിലൂടെയാണ് ആളുകളില്‍ നിന്നും നിക്ഷേപം സമാഹരിച്ചത്. സുല്‍ത്താന്‍ ബത്തേരി വടക്കനാട് പുതിയേടത്ത് ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ബത്തേരി സ്റ്റേഷനിലെത്തിച്ചത്. 25 ലക്ഷം രൂപയാണ് ഗോപാലകൃഷ്ണന് നഷ്ടമായത്. സമാനമായ മറ്റൊരു കേസു കൂടി ഇയാള്‍ക്കെതിരേ ബത്തേരി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബാലുശേരി, കുറ്റ്യാടി, താമരശേരി എന്നിവിടങ്ങളിലും സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ടായിരുന്നു. ഈ സ്ഥലങ്ങളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്.
ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 50 ലക്ഷത്തിലധികം രൂപയാണ് ഇവര്‍ ഇടപാടുകാരെ കബളിപ്പിച്ച് തട്ടിയത്. പരാതി നല്‍കാത്ത നിരവധി ആളുകളുണ്ടെന്നും പൊലിസ് പറഞ്ഞു. യാതൊരു ലൈസന്‍സുമില്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2013ല്‍ കമ്പനി പൂട്ടി ബിജുവും ഭാര്യയും മുങ്ങി. പിന്നീട് പല സ്ഥലങ്ങളിലായി ഇവര്‍ ഒളിച്ചു കഴിയുകയായിരുന്നു. ഫോണ്‍ വിളികള്‍ പരിശോധിച്ചാണ് ഇവരെ എരുമേലിയില്‍ നിന്നും പിടികൂടിയത്. ബത്തേരി സി.ഐ. എം.ഡി. സുനിലിന്റെ നേതൃത്വത്തില്‍, എന്‍.വി ഹരീഷ് കുമാര്‍, അനസ് എന്നിവരാണ് എരുമേലിയില്‍ നിന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചിട്ടി തട്ടിപ്പ്; കമ്പനി ഉടമക്ക് തടവു ശിക്ഷ

കല്‍പ്പറ്റ: വൈത്തിരി പഴയ പാലത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഷില്ലിങ് ചിട്ടി കമ്പനി ഉടമയെ തട്ടിപ്പ് കേസില്‍ 19 മാസത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ചു. കുന്ദമംഗലം പിലാശേരി പന്തലിങ്കല്‍ ഷാജി(43)യെയാണ് കല്‍പ്പറ്റ സി.ജെ.എം കോടതി ശിക്ഷിച്ചത്. 2009ല്‍ മുക്കം കേന്ദ്രീകരിച്ചാണ് സ്ഥാപനം തുടങ്ങിയത്. 2011-ലാണ് വൈത്തിരിയില്‍ ബ്രാഞ്ച് തുടങ്ങിയത്. ചിട്ടി വിളിച്ച തുക കിട്ടാതായതോടെ തളിപ്പുഴ സ്വദേശി തങ്കം 2013- മെയില്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കി. നവംബറില്‍ ഇയളെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടുകയായിരുന്നു. 45 ദിവസത്തിനുള്ളില്‍ തുക കെട്ടിവെക്കാമെന്ന ഉറപ്പിന്‍മേലാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ പ്രതി തുക കെട്ടിവെക്കാത്തതിനെത്തുടര്‍ന്ന് വീണ്ടും അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി. മുക്കം, കുറ്റ്യാടി, ബാലുശേരി എന്നിവിടങ്ങളിലും ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്നു. ഈ സ്ഥലങ്ങളിലും ഇയാള്‍ക്കെതിരേ പരാതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago