HOME
DETAILS

പബ്ലിക് ഹെല്‍ത്ത് ലാബ് ജീവനക്കാരെ നിയമിക്കാന്‍ നടപടി വേണം: ജില്ലാ വികസന സമിതി

  
backup
July 30 2016 | 21:07 PM

%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%9c

മലപ്പുറം: ജില്ലയ്ക്ക് അനുവദിച്ച പബ്ലിക്ക് ഹെല്‍ത്ത് ലാബ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. ഉബൈദുള്ള എംഎല്‍എയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. സിവില്‍ സ്റ്റേഷനില്‍ ലാബിനായി കെട്ടിടം സജ്ജമായിട്ടുണ്ടെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 23 ജീവനക്കാരെ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഡി.എം.ഒ അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പകര്‍ച്ചവ്യാധികളുണ്ടാവുമ്പോള്‍ പരിശോധനയ്ക്കായി വയനാടു ജില്ലയിലാണു സാംപിളുകള്‍ നല്‍കുന്നത്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിക്കുന്നുണ്ട്. അതിനാലാണ് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.  
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ഡിഫ്തീരിയ പ്രതിരോധ മരുന്നായ ടി.ഡി വാക്‌സിന്‍ ജില്ലയ്ക്കു കൂടുതല്‍ ആവശ്യമായി വരുന്നുണ്ട്. ഏഴു വയസുവരെയുള്ള എല്ലാവര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ കുത്തിവെപ്പു നല്‍കാനും ഇത്തരത്തില്‍ മൂന്നു മാസത്തിനകം 100 ശതമാനം കുത്തിവെപ്പു സാധ്യമാക്കാനും കര്‍മപദ്ധതി തയ്യാറാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ മരുന്നു ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ടി.വി ഇബ്രാഹിം എംഎല്‍എ അവതരിപ്പിച്ച പ്രമേയവും അംഗീകരിച്ചു.  
നഗരസഭയുടെ ട്രാഫിക് കമ്മിറ്റി യോഗ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിക്കണമെന്നും കോട്ടപ്പടി പൊലീസ് സ്റ്റേഷന് മുന്നിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലം നഗരസഭയ്ക്ക് വിട്ടു തരണമെന്നുമാവശ്യപ്പെട്ട് മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച്. ജമീല അവതരിപ്പിച്ച പ്രമേയവും കൊണ്ടോട്ടി നഗരസഭയില്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കെ. നാടിക്കുട്ടി അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു.  ചാലിയാര്‍ പദ്ധതിയില്‍ നഗരസഭാ പ്രദേശത്ത് നിലവിലുള്ള സംവിധാനങ്ങള്‍ അറ്റകുറ്റപണി  നടത്തി ചാലിയാര്‍ ജലം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിലെ തെരഞ്ഞെടുത്ത 392 അങ്കണവാടികളില്‍ സോളാര്‍ വൈദ്യുതി പാനല്‍ സ്ഥാപിക്കുന്നതിന് എംപി, എംഎല്‍എ, തദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഫണ്ട് വകയിരുത്തി നടപ്പാക്കാനും തീരുമാനിച്ചു. കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാരായ പി. അബ്ദുല്‍ ഹമീദ്, പി.വി. അന്‍വര്‍, ടി.വി. ഇബ്രാഹിം, എം. ഉമ്മര്‍, പി. ഉബൈദുള്ള, സി. മമ്മുട്ടി, എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. കുഞ്ഞിമുഹമ്മദ് , ജില്ലാ പ്ലാനിങ് ഓഫിസര്‍ (ഇന്‍ചാര്‍ജ്) എന്‍.കെ ശ്രീലത, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago