ഈന്തുംപാലിയില്‍ വിലക്ക് ലംഘിച്ച് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു
അരീക്കോട്: വിലക്കുകള്‍ വകവയ്ക്കാതെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നു. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഈന്തുംപാലി ആദിവാസി കോളനിക്ക് സമീപമാണ് അധികൃതരുടെ വിലക്ക് ലംഘിച്ച് അപകടഭീഷണി ഉയര്‍ത്തി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. വിലക്കുകള്‍ ഉണ്ടെങ്കിലും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈന്തുംപാലിയിലെ ക്വാറികള്‍ക്ക് സമീപവം ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇവിടെയുള്ള ആദിവാസി കുടുംബങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വനംവകുപ്പിന്റെയും ജിയോളജി വകുപ്പിന്റെയും രഹസ്യ പിന്തുണയോടെയാണ് ക്വാറികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. ആദിവാസി കോളനിക്ക് സമീപം 100 മീറ്റര്‍ അകലെയുള്ള വനഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്.
ശക്തമായ മഴ പെയ്താല്‍ ഈന്തുംപാലി, ഓടക്കയം ഭാഗങ്ങളില്‍ ഇപ്പോഴും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതേ ജിയോളജി വകുപ്പ് അധികൃതര്‍ തന്നെയാണ് ക്വാറി മാഫിയക്ക് വേണ്ടി വളരെ രഹസ്യമായി കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതെന്ന് ആദിവാസികള്‍ പറയുന്നു. പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ഇവിടെ വനഭൂമിയില്‍ വ്യാപകമായി കയറ്റേം നടന്നിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. റീസര്‍വേ നടത്തണമെന്ന ആവശ്യവുമായി പരിസരവാസികള്‍ പലതവണ അധികൃതരെ കണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണ്.
നിയമപരമായി യാതൊരു രേഖയും ക്വാറി നടത്തുന്നവരുടെ കൈകളില്‍ ഇല്ലെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുകയാണ്. വലിയതോതിലുള്ള ഖനം നടന്നതോടെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആദിവാസി കോളനികളിലേക്കും ക്വാറിയുടെ പരിസരത്തേക്കും മാധ്യമപ്രവര്‍ത്തകര്‍ വരികയാണെങ്കില്‍ ഉടന്‍തന്നെ പ്രവര്‍ത്തി നിര്‍ത്തിവയ്ക്കണമെന്ന് ജിയോളജി വകുപ്പും വനം വകുപ്പും ക്വാറി നടത്തുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ഖനം നടക്കുന്നതെന്നും ഒരു ആദിവാസി സ്ത്രീ പറഞ്ഞു. ഈന്തുംപാലി മേഖലയില്‍ ക്വാറി പ്രവര്‍ത്തനം നടത്തരുതെന്ന് 2012ല്‍ വനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കരിങ്കല്‍ ഖനനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."