വരുന്നു നന്നമ്പ്ര പഞ്ചായത്തിന്റെ നല്ലരി
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കാര്‍ഷിക സംരക്ഷണത്തിന്റെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 'നന്നമ്പ്ര നല്ലരി' എന്ന പേരില്‍ പ്രൊജക്ട് തയാറാക്കുന്നു.
പദ്ധതി നടപ്പിലാകുന്നതോടെ ജൈവ കാര്‍ഷിക രംഗത്ത് നന്നമ്പ്ര പഞ്ചായത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തും. ജില്ലയിലെ തന്നെ അറിയപ്പെടുന്ന നെല്ലറയാണ് നന്നമ്പ്ര. ഗുണമേന്മയേറിയ നെല്ലുല്‍പാദന കേന്ദ്രമായ ഇവിടെ വെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി മാറുകയാണ് പതിവ്. പദ്ധതി പ്രകാരം ഈ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
തനതു നെല്‍കൃഷി സംസ്‌കാരം വിണ്ടെടുക്കുന്നതിനും സമഗ്ര നെല്‍കൃഷി വികസനത്തിലൂടെ പ്രവാസികളടക്കമുള്ള കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ ഉല്‍പ്പാദന സംഭരണ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് 'നന്നമ്പ്ര നല്ലരി' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള സമഗ്ര പരിപാടിയാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബഹുവര്‍ഷ പ്രൊജക്ടായി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തതിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും കൂടി സഹകരിക്കുന്നതോടെ മികച്ച സൗകര്യങ്ങളോടെ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കും.
ഇത് സംബന്ധിച്ച് നന്നമ്പ്ര ഗ്രാമ പഞ്ചായത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍ അധ്യക്ഷനായി. ബിജു പദ്ധതി വിശദീകരണം നടത്തി. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശോഭന, എം.പി ഷറീഫ, പ്രഭാകരന്‍ തെക്കുഞ്ചേരി, ആലശ്ശേരി ഹഫ്‌സത്ത്, ടി.ടി ഹംസ, വിജയന്‍, ബ്ലോക്ക് സെക്രട്ടറി പി ബൈജു, കാവുങ്ങല്‍ ഫാത്തിമ, ഊര്‍പ്പായി സൈതലവി, ഇ.പി മുജീബ് മാസ്റ്റര്‍, തേറാമ്പില്‍ ആസ്യ, എ.കെ മരക്കാരുട്ടി, പച്ചായി ബാവ, യു.എ റസാഖ്, ടി.എം.എച്ച് സലാം, തിലായില്‍ ഇസ്മായീല്‍, ചന്ദ്രന്‍, കെ റഹീം മാസ്റ്റര്‍, എ.കെ രത്‌നാകരന്‍, കൃഷി ഓഫിസര്‍ വി സംഗീത സാംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."