HOME
DETAILS
MAL
കന്നുകാലി വില്‍പ്പന നിരോധനം: ഉത്തരവ് ചവറ്റുകൊട്ടയിലെറിയണമെന്ന് എ.കെ ആന്റണി
backup
May 27 2017 | 07:05 AM
തിരുവനന്തപുരം: കന്നുകാലികളെ കശാപ്പുചെയ്യാനായി വില്‍ക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരേ മുന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണി രംഗത്ത്.
കടലാസിന്റെ വിലയുള്ള ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയണമെന്ന് ആന്റണി പറഞ്ഞു. നിയമ വിരുദ്ധവും ഭരണഘടനാവിരുദ്ധവും അധികാരകൈയേറ്റവുമാണ് ഉത്തരവിലുള്ളത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് രീതിയാണ് ആര്.എസ്.എസ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."