ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ചക്കൊടി നിരോധിക്കണമെന്ന് ഹരജി
ന്യൂഡല്‍ഹി: പാകിസ്താന് മുസ്ലിം ലീഗ് പതാകയ്ക്ക് സമാനമായ ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച ക്കൊടി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉപയോഗിക്കുന്നത് നിരോധിക്കമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ മറുപടി നല്കാന് കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി രണ്ടാഴ്ച സമയം അനുവദിച്ചു.
യു.പി ശിയാ വഖഫ് ബോര്‍ഡ് ചെയര്മാന് സയ്യിദ് വസീം റിസ്വി നല്കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇന്ത്യന്‍ മുസ്ലിംകള് ഇത്തരത്തിലുള്ള പതാക ഉപയോഗിക്കുന്നത് പല സ്ഥലങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഹരജിയില്‍ ആരോപിക്കുന്നു. മുസ്ലിംകള്ക്ക് സ്വാധീനമുള്ള മേഖലയില്‍ ഇത്തരത്തിലുള്ള പതാകള്‍ ഉപയോഗിക്കുന്നുണ്ട്. ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച നിറത്തിലുള്ള പതാക ഇസ്ലാമിക ആചാരങ്ങളുമായി ബന്ധമുള്ളതല്ല. ചന്ദ്രക്കല അനിസ്ലാമിക ചിഹ്നമാണെന്നും ഹരജിക്കാരന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."