HOME
DETAILS
MAL
ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കണമെന്ന് ഡി.ജി.പി സെന്‍കുമാര്‍
backup
May 27 2017 | 10:05 AM
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി സെന്‍കുമാര്‍. 2009ലെ ഡിജിപിയുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശം പിന്തുടരണമെന്നാണ് നിര്‍ദ്ദേശം.
പൊലിസുമായി ബന്ധപ്പെട്ട പലവിവരങ്ങളും അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കുന്ന നടപടി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സെന്‍കുമാറിന്റെ പുതിയ സര്‍ക്കുലര്‍.
ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാതെയിരുന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനോട് നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."