HOME
DETAILS

മക്കയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; സേവനത്തിന് സജ്ജമായി സുരക്ഷാ വകുപ്പുകളും

  
backup
May 27 2017 | 10:05 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%9f

ജിദ്ദ: റമദാന്‍ മാസം തുടങ്ങിയതോടെ മക്കയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. ആഭ്യന്തര തീര്‍ഥാടകരുടെ ഒഴുക്ക് കണക്കിലെടുത്ത് മക്കയില്‍ പ്രത്യേക ബസ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഹറമിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനും വിവിധ സുരക്ഷ വിഭാഗങ്ങള്‍ക്ക് കീഴിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

പൊലിസ്, ട്രാഫിക്ക്, ഹറം സുരക്ഷ സേന, ഹജ്ജ് ഉംറ സേന എന്നിവക്ക് കീഴില്‍ തീര്‍ഥാടകര്‍ക്ക് സുഗമമായും സമാധാനത്തോടെയും ഉംറ കര്‍മങ്ങള്‍ ചെയ്യുന്നതിനും സഞ്ചാരത്തിനും വിപുലമായ സുരക്ഷ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പൊതുസുരക്ഷ മേധാവി ജനറല്‍ ഉസ്മാന്‍ ബിന്‍ നാസിര്‍ അല്‍മുഹ്‌രിജ്, ഉംറ സുരക്ഷ മേധാവി കേണല്‍ സഊദ് ബിന്‍ അബ്ദുല്ല അല്‍ ഖുലൈവി തുടങ്ങിയവര്‍ റമദാന്‍ സുരക്ഷ പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പരിശോധിച്ചു.

പൊലിസിന് കീഴിലെ പദ്ധതികള്‍ നേരത്തെ പൂര്‍ത്തിയാക്കിയതായി മക്ക മേഖല ദൗത്യ സേന മേധാവി കേണല്‍ സഈദ് സാലിം അല്‍ഖര്‍നി പറഞ്ഞു. മക്കയിലെ മുഴുവന്‍ ഡിസ്ട്രിക്റ്റുകളിലും മുഴുസമയം നിരീക്ഷണമുണ്ടാകും. മാനസികമായ അസുഖമുള്ളവരെ റോഡിലേക്ക് വിടരുതെന്ന് കുടുംബാംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാഫികിന് കീഴില്‍ 119 ഓഫിസര്‍മാര്‍ക്ക് കീഴല്‍ 3000ത്തിലധികം പേര്‍ സേവനത്തിനുണ്ടായിരിക്കുമെന്ന് മക്ക ട്രാഫിക് മേധാവി കേണല്‍ ബാസിം അല്‍ബദ്‌രി പറഞ്ഞു. 588 ഉപകരണങ്ങളും 293 മോട്ടോര്‍ സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്.

ഹറമിനടുത്തും മറ്റ് ഭാഗങ്ങളിലും ട്രാഫിക്ക് നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ 50 രഹസ്യ നിരീക്ഷണ സംഘങ്ങളുണ്ടാകും. മക്ക പൊലിസ്, ട്രാഫിക്ക്, ഹറം സുരക്ഷ സേന എന്നിവയെ സഹായിക്കാന്‍ മറ്റ് മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ ഇത്തവണയുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം തീര്‍ത്ഥാടകര്‍ ഗതാഗത നിയന്ത്രണവും മതാഫിലെ നിയന്ത്രണങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഹറമിലെ മതാഫില്‍ തറാവീഹ്, തഹജ്ജുദ്, ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നത് തടയാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പുറമെ റമദാനില്‍ മതാഫില്‍ ഇഫ്താര്‍, അത്താഴ സുപ്രകള്‍ വിലക്കാനും നിര്‍ദേശമുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങളുടെ സമയത്ത് ത്വവാഫ് നിര്‍വഹിക്കുന്നവരെ മതാഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ അനുവദിക്കും. തറാവീഹ് നമസ്‌കാരങ്ങള്‍  മതാഫില്‍ നിര്‍വഹിക്കുന്നത് ത്വവാഫ് നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതിനെ കുറിച്ച റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് ഗവര്‍ണറുടെ നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago