ഇടതുഭരണം നിരാശാജനകം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കരുനാഗപ്പള്ളി: ഒരു വര്‍ഷം പൂര്‍ത്തീകരിച്ച കേരളത്തിലെ ഇടതുഭരണം ജനങ്ങള്‍ക്ക് നിരാശമാത്രമാണ് നല്‍കിയിരിക്കുന്നത് എന്ന് എ.ഐ.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ വന്നവര്‍ ഒന്നും ശരിയാക്കിയില്ല എന്ന് മാത്രമല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കം കുറിച്ച വികസന പദ്ധതികള്‍ തങ്ങളുടേതാണെന്ന് പ്രചരണം നല്‍കി ജനങ്ങളുടെ മുന്‍പില്‍ അപഹാസ്യരായി തീര്‍ന്നിരിക്കുകയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
പിണറായി ഗവണ്‍മെന്റിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് കരുനാഗപ്പളളി നിയോജനമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊടിയൂര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ജി രവി, മുനമ്പത്ത് വഹാബ്, എം.എസ് ഷൗക്കത്ത്, എം അന്‍സാര്‍, കെ രാജശേഖരന്‍, ആര്‍ രാജശേഖരന്‍, റജി ഫോട്ടോഫാര്‍ക്ക്, ബിന്ദു ജയന്‍, എന്‍ അജയകുമാര്‍, കെ.എസ് പുരം സുധീര്‍, സെവന്തികുമാരി, സി.ഒ കണ്ണന്‍, ശ്യാമളാ രവി, എം.എ.സലാം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."