കൊവിഡ് വ്യാപനം: സിഡ്നിയില്‍ ലോക്ഡൗണ്‍ ശക്തമാക്കി
സിഡ്നി: കൊവിഡ് പ്യാപനത്തേത്തുടര്ന്ന് സിഡ്നിയുടെ വടക്കന്‍ തീരപ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ശക്തമാക്കി. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ദൈനംദിന കേസുകളുടെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് ക്രിമസ് ആഘോഷങ്ങള്‍ക്കായി സിഡ്നിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം 30 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടമായി പുറത്തിറങ്ങുന്നത് തടയുന്നതിനാണ് വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
ക്രിമസ് ആഘോഷങ്ങള്‍ക്കായി സിഡ്നിയില്‍ നിന്നു ആളുകള്‍ കൂട്ടത്തോടെ അയല്‍ സംസ്ഥാനമായ വിക്ടോറിയയിലേക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് അതിര്‍ത്തി അടയ്ക്കുമെന്ന് അറിയിച്ച വിക്ടോറിയ സംസ്ഥാനത്തേക്ക് പുറത്തുനിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."