നടിയെ അപമാനിച്ചിട്ടില്ല, മാപ്പുപറയാന്‍ തയ്യാറെന്ന് പ്രതികള്‍
കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി പ്രതികള്‍.അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് പ്രതികളുടെ വിശദീകരണം. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പ്രതികള്‍ പറഞ്ഞു.
കൊച്ചി ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്.
അടുത്തു പോയി സംസാരിച്ചെന്നും യുവാക്കള്‍ പറയുന്നു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. അഭിഭാഷകന്റെ നിര്‍ദേശം അനുസരിച്ചാണ് ഒളിവില്‍ പോയതെന്നും പ്രതികള്‍ പറഞ്ഞു.
ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയില്‍ എത്തിയത്. തിരിച്ചുപോകാനുള്ള ട്രെയിന്‍ എത്താന്‍ ഒരുപാട് സമയം ഉള്ളതിനാലാണ് മാളിലെത്തിയത്. ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയില്‍ എത്തിയതെന്നും യുവാക്കള്‍ പറയുന്നു.
കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം നടത്താന്‍ കളമശ്ശേരി പൊലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."