HOME
DETAILS

ജീവിതത്തില്‍ എ പ്ലസ് കരസ്ഥമാക്കാന്‍ പര്യാപ്തമാക്കുന്നത് മലയാള ഭാഷാ പഠനം: മന്ത്രി

  
backup
May 27 2017 | 21:05 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%b8



കയ്പമംഗലം: ജീവിതത്തില്‍ വിദ്യാര്‍ഥികളെ എ പ്ലസ് കരസ്ഥമാക്കാന്‍ പര്യാപ്തമാക്കുന്നത് മലയാളം ഭാഷ പഠനമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കയ്പമംഗലം നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ മതിലകം ഒ.എല്‍.എഫ്ജി.എച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ ഭാഷകള്‍ക്കും അതിന്റെതായ സാധ്യതയുണ്ട്. പക്ഷെ സാമൂഹിക, ചരിത്ര, പാരിസ്ഥിതിക മേഖലകളെ സംബന്ധിച്ചു മനസിലാക്കുകയും നാടിന്റെ ഭാഷ നന്നായി അറിയുകയും ചെയ്യണം. പ്രദേശത്തിന്റെ ആവാസ വ്യവസ്ഥയുമായി ഇഴുകി ചേര്‍ന്ന് പഠിച്ചാലേ ജീവിതത്തില്‍ എ പ്ലസ് ലഭിക്കുകയുള്ളൂ.
പഠനം പൂര്‍ത്തിയാവുന്നത് വിദ്യാഭ്യാസത്തില്‍ നിന്ന് മാത്രമല്ല സമൂഹത്തില്‍ നിന്നുമാണ്. എ പ്ലസ് പഠനത്തിലും ജീവിതത്തിലും ലഭിക്കാന്‍ ഉതകുന്ന രീതിയിലുള്ള വിദ്യാഭ്യാസമാണ് പൊതു വിദ്യാലയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നല്‍കുന്നത്.
ഏഴാം ക്ലാസ് വരെ ഐ.സി.ടി പഠനം ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി വിതരണം ചെയ്തു.
ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധ പതിപ്പിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ നിര്‍വഹിച്ചു. സര്‍വിസില്‍ നിന്ന് വിരമിക്കുന്ന എ.ഇ.ഒ വി.പി ശാംഭവിക്കു മന്ത്രി ഉപഹാരം നല്‍കി.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക എരുമത്തിരുത്തി, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം ഷാഫി, എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.ജി വിഷ്ണു, നൗഷാദ് കൈതവളപ്പില്‍, ശോഭ സുബിന്‍, മതിലകം ബി.ആര്‍.സി ബി.പി.ഒ ടി.എസ് സജീവന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ വിജയന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി റോയ്, വാര്‍ഡ് മെമ്പര്‍ സുനില്‍.പി.മേനോന്‍, ഇരിങ്ങാലക്കുട ഡി.ഇ.ഒ എ.കെ അരവിന്ദാക്ഷന്‍, ചാവക്കാട് ഡി.ഇ.ഒ ഇന്ദിര, അനിതകുമാരി,    കെ.വൈ അസീസ്, സി.റെനാറ്റ, ജെസ്സി സംസാരിച്ചു.
അനുമോദന സമ്മേളനത്തിന് മുന്നോടിയായി എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവക്ക് ശേഷം ചേരാവുന്ന കോഴ്‌സുകളും സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധന്‍ ഡോ. ടി.പി സേതുമാധവന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago