സോന്‍ഭദ്ര വെടിവയ്പ്: ഒരാള്‍ അറസ്റ്റില്‍
സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ ഉംഭാ ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ചേര്‍ന്ന് 10 ആദിവാസികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
വെടിവയ്പിനെതുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനും മരിച്ചവരുടെ കുടുംബത്തെ കാണാനുമായി എത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞതോടെ സംഭവം കൂടുതല്‍ വിവാദമായതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഗ്രാമമുഖ്യന് യാഗ്യ ദത്തയുടെ ബന്ധുവിനെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം അക്രമം തടയുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് നാല് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
സംഭവം വന്വിവാദത്തിനിടയാക്കിയതോടെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.
അതേസമയം സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞതുപോലെ ഇന്നലെ സോന്‍ഭദ്രയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും പൊലിസ് സ്ഥലത്തേക്ക് കടത്തി വിട്ടില്ല. ബാബത്പൂരിലെ വിമാനത്താവളത്തില്‍ എത്തിയ തൃണമൂല്‍ സംഘത്തെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."