സര്‍ക്കാരിനെതിരായ ഗൂഢാലോചന: എ. വിജയരാഘവന്
..
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ പ്രശ്നങ്ങളെ നിസാരവല്ക്കരിക്കാന് ശ്രമിച്ചും പ്രതിഷേധക്കാരെ രൂക്ഷമായി വിമര്‍ശിച്ചും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂനിവേഴ്സിറ്റി കോളജ് വിഷയം ഉയര്‍ത്തിക്കാട്ടി കലാപത്തിന് ശ്രമിക്കുന്നത് സര്‍ക്കാരിനെ തര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ്. യു.ഡി.എഫും ബി.ജെ.പിയും ചില മാധ്യമ മുതലാളിമാരും ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരിനെ തര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കോളജില്‍ അടിപിടി ഉണ്ടാക്കിയവരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടിച്ചാല്‍ പിന്നെ സമരംചെയ്യുന്നത് എന്തിനുവേണ്ടിയാണ്. കെ.എസ്.യുവിന്റെ സമരത്തില്‍ പങ്കെടുക്കുന്നത് മീന്‍കച്ചവടക്കാരും കുറച്ച് വക്കീലന്മാരുമാണ്. സെക്രട്ടേറിയറ്റ് മതില് ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ പ്രതിഷേധിച്ചത് ഒരു വക്കീലാണ്. അവര്‍ എങ്ങനെ കെ.എസ്.യുവിന്റെ സമരത്തിനെത്തി. ഒരു കൂട്ടം മാധ്യമങ്ങളുടെ പിന്തുണയല്ലാതെ സമൂഹത്തിന്റെ പിന്തുണ കെ.എസ്.യു സമരത്തിനില്ല.
മാര്‍ക്സിസ്റ്റുകാര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയാല്‍ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജെ ഹരികുമാര്‍, കെ.സി ഹരികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."