കനോലി പ്ലോട്ടിലെ കൊലപാതകം: പ്രതി ആക്രിക്കടയിലും കവര്‍ച്ച നടത്തിയതായി തെളിഞ്ഞു
നിലമ്പൂര്‍: കനാലിപ്ലോട്ടിലെ കരിമ്പ് ജ്യൂസ് വില്‍പനക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചന്തക്കുന്നിലെ മേരി ബാബു എന്ന പുള്ളിച്ചോല മുസ്തഫ ആക്രിക്കടയിലും കവര്‍ച്ച നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഇക്കഴിഞ്ഞ 15ന് രാത്രിയാണ് വുഡ് ഇന്‍സ്ട്രീസിസിനു സമീപത്തെ പഴയ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെ തകര്‍ന്ന കാര്‍പോര്‍ച്ചില്‍ കരിമ്പ് ജ്യൂസ് വില്‍പനക്കാരനായ വട്ടപറമ്പന്‍ ഫൈസലിലെ കല്ലുകൊണ്ട് തലക്കടിച്ചുകൊന്നത്.
ഏപ്രില്‍ 18ന് ചന്തക്കുന്നിലെ വഴിക്കടവ് സ്വദേശി ഗഫൂറിന്റെ ആക്രിക്കടയുടെ ഷട്ടര്‍ പൊളിച്ച് അകത്തു കയറി ഒരു ലക്ഷം രൂപ വിലവരുന്ന ചെമ്പ്, പിച്ചള ഉരുപടികള്‍ മോഷ്ടിച്ചു. ഇവ കോഴിക്കോട് വലിയങ്ങാടിയില്‍ കൊണ്ടുപോയി വില്‍പന നടത്തി.
കൊലപാതക കേസില്‍ റിമാന്‍ഡിലായ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ആക്രിക്കടയിലെ മോഷണം പുറത്തായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട ഫൈസലും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. കളവു മുതലുകള്‍ ഫൈസലിന്റെ കരിമ്പ് ജ്യൂസ് കടയുടെ പരിസരത്ത് ഒളിപ്പിച്ചുവച്ച ശേഷം പിറ്റേന്ന് ഫൈസലിന്റെ ഇയോണ്‍ കാറില്‍ ഇരുവരും തിരുവമ്പാടിയിലേക്ക് പോയി. അവിടെ നിന്നും മദ്യവും വാങ്ങി കഴിച്ചശേഷം കോഴിക്കോട് വലിയങ്ങാടിയില്‍ പോയി കളവു മുതല്‍ നാല്‍പതിനായിരം രൂപയ്ക്ക് വില്‍പന നടത്തുകയായിരുന്നു.
കൊലപ്പെട്ട ഫൈസലും, മേരിബാബുവും വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന വനംവകുപ്പിന്റെ വുഡ് ഇന്‍ഡസ്ട്രീസിലെ മര ഉരുപടികള്‍ മോഷണം ചെയ്ത് വരികയാണ്. മരഉരുപ്പടികള്‍ സ്ഥിരമായി വാങ്ങുന്നവരുടെ വിവരങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്.
അടുത്തിടെ ഫൈസലും ബാബുവും ഭൂമി വാങ്ങിയതുള്‍പ്പെടെ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതും അന്വേഷിക്കുമെന്ന് സി.ഐ കെ.എം ദേവസ്യ പറഞ്ഞു. കൊലപാതകത്തിനു പുറമെ മോഷണ കേസിലും മേരിബാബുവിനെ പൊലിസ് പ്രതിചേര്‍ത്തു.
തെളിവെടുപ്പിനും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനുമായി വീണ്ടും പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. കൊലപാതക കേസിലെ കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ഇന്ന് കോടതിയില്‍ തിരികെ ഹാജരാക്കും.
സി.ഐക്ക് പുറമെ എസ്.ഐ സി. പ്രദീപ്കുമാര്‍,സ്‌പെഷല്‍ സ്‌ക്വാഡ് എ.എസ്.ഐ എം. അസൈനാര്‍, ഡബ്ല്യൂ.എസ്.സി.പി.ഒ റൈഹാനത്ത്, സി.പി.ഒമാരായ എന്‍.പി സുനില്‍, നികേഷ്, ബിനോബ്, പി.സി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."