സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലുള്ള നെടുങ്കണ്ടം സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ 22 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഹോസ്റ്റല്‍ സന്ദര്‍ശിച്ച കമ്മിഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസിന്റെ റിപ്പോര്‍ട്ടിന്റെയും കുട്ടികളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന മാധ്യമവാര്‍ത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് കേസെടുത്തത്.
ഏഴാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന 55 കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ മലിനജലം കുടിച്ചതുമൂലമാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കളും വൃത്തിഹീനമായ സാഹചര്യവും പരിശോധനയില്‍ കണ്ടെത്തിയതായി പി.എച്ച്.സി മെഡിക്കല്‍ ഓഫിസറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഉത്തമതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കമ്മിഷന്‍ കേസെടുത്തതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."