മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
ആലപ്പുഴ: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അപമര്യാദയായി പെരുമാറിയതില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഇന്ത്യന്‍ ഭരണഘടന പ്രകാരം മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള സ്വതന്ത്ര്യം ഇല്ലാതാക്കുകയും അറസ്റ്റ് അടക്കമുളള പ്രതികാര നടപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്നതിനെയും യോഗം പ്രമേയത്തിലൂടെ അപലപിച്ചു. കോഴിക്കോട് നടന്ന സംഭവങ്ങള്‍ ഒരു ഉദ്യോഗസ്ഥന്റെ വീഴ്ച്ചയായി കണാനാവില്ല . ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏതൊരു സാധാരണകാരനും ന്യായധിപന്റെ മുന്നിലെത്താനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഉത്തരവു നല്‍കിട്ടും പൊലീസിന് ഇക്കാര്യം മനസിലായില്ലായെന്നത് ലജ്ജാകരമാണെന്ന് യോഗം വിലയിരുത്തി.
കെ.യു.ഡബ്ല്യൂ.ജെ. ജില്ലാ പ്രസിഡന്റ് വി.എസ്. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ആര്‍.ഗോപകുമാര്‍, ജാക്‌സണ്‍ ആറാട്ടുകുളം,ജില്ലാ സെക്രട്ടറി ജി.ഹരികൃഷ്ണന്‍, വൈസ് പ്രസിഡന്റ് അംജിത്ത് പി ബഷീര്‍, ജോയിന്റ് സെക്രട്ടറി പി. അബിലാഷ്, ജി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."