ചാന്ദ്ര സ്വപ്നങ്ങളുടെ പിറവി
പക്ഷിയെപ്പോലെ മാനത്ത് പറക്കുക എന്നത് ഒരു കാലത്ത് മനുഷ്യന്റെ സ്വപ്നം മാത്രമായിരുന്നു. പക്ഷേ, വിമാനം കണ്ടണ്ടുപിടിച്ചപ്പോള്‍ ആ സ്വപ്നം സഫലമായി. ആകാശത്തിനുമപ്പുറത്തേക്കൊരു യാത്രയെക്കുറിച്ച് ചിന്തിച്ചവര്‍ അത് കഥകളുടെ രൂപത്തില്‍ ലോകത്തെ അറിയിച്ചു.
ബഹിരാകാശ യാത്ര വിഷയമാക്കി ആദ്യത്തെ കഥ പ്രത്യക്ഷപ്പെട്ടത് ഗ്രീസിലാണ്. ലൂഷിയന്‍ എന്ന എഴുത്തുകാരന്റെ യഥാര്‍ഥ ചരിത്രം എന്ന പുസ്തകത്തിലൂടെ. രണ്ടണ്ടാം നൂറ്റാണ്ടണ്ടില്‍ രചിച്ച ഈ പുസ്തകത്തിന്റെ പ്രമേയം കടലിലൂടെ സഞ്ചരിക്കുന്ന ഒരു പായ്ക്കപ്പല്‍ ചുഴലിക്കാറ്റിന്റെ ശക്തിയാല്‍ ചന്ദ്രനിലെത്തുന്നതായിരുന്നു. ചാന്ദ്രമനുഷ്യരെയും ജീവജാലങ്ങളെയും പുസ്തകം മനോഹരമായി ചിത്രീകരിക്കുന്നു.
എന്നാല്‍ നൂറ്റാണ്ടണ്ടുകള്‍ക്കു ശേഷം ദൂരദര്‍ശിനിയുടെ കണ്ടണ്ടുപിടിത്തത്തിന് ശേഷം മാത്രമാണ് ഈ പുസ്തകത്തെ ലോകം ഗൗരവമായി വീക്ഷിച്ചത്. ഈ പുസ്തകത്തിന്റെ പ്രേരണയില്‍ 1865-ല്‍ ജൂള്‍സ് വര്‍ത്ത് ബഹിരാകാശ യാത്ര സംബന്ധിച്ച പ്രധാനപ്പെട്ട ചില കണ്ടെണ്ടത്തലുകള്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് എന്ന പുസ്തകത്തിലൂടെ വിശദമാക്കി. ബഹിരാകാശ വിജയങ്ങള്‍ക്ക് മനുഷ്യനെ സഹായിച്ചത് റോക്കറ്റുകളായിരുന്നു. ഇത്തരം റോക്കറ്റുകളെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങളായിരുന്നു.
ചൈനയുടെ റോക്കറ്റ് വികസനം
ആദ്യമായി റോക്കറ്റ് വികസിപ്പിച്ചുവെന്ന ബഹുമതി ചൈനക്കാര്‍ക്കാണ്. ലോഹക്കുഴലില്‍ വെടിമരുന്ന് നിറച്ചശേഷം അതിനെ ഒരു അമ്പില്‍ ഉറപ്പിച്ച് ആകാശത്തേക്ക് വിട്ടായിരുന്നു റോക്കറ്റ് വിക്ഷേപണം. തങ്ങളെ ആക്രമിച്ച മംഗോളിയരെ തുരത്താനാണ് ചൈനക്കാര്‍ ഈ ആയുധം പ്രയോഗിച്ചത്. മൈസൂര്‍ രാജാക്കന്മാരായിരുന്ന ഹൈദരലിയും ടിപ്പുസുല്‍ത്താനും സമാനമായ രീതിയില്‍ 19-ാം നൂറ്റാണ്ടണ്ടില്‍ ബ്രിട്ടീഷ് സൈന്യത്തിനെതിരേ ആയുധം പ്രയോഗിച്ചിട്ടുണ്ടണ്ട്.
ബഹിരാകാശ യാത്രയുടെ
ഉപജ്ഞാതാക്കള്‍
1903-ല്‍ സയന്‍സ് സര്‍വേ മാസിക ബഹിരാകാശത്തേക്ക് മനുഷ്യ നിര്‍മിത വാഹനങ്ങളയയ്ക്കാന്‍ കഴിയുമെന്ന ലേഖനം പ്രസിദ്ധീകരിച്ചു. ശൂന്യാകാശത്തുകൂടിയുള്ള മനുഷ്യയാത്രയെക്കുറിച്ച് ഈ ലേഖനം പ്രസിദ്ധീകരിച്ച റഷ്യയിലെ സ്‌കൂള്‍ അധ്യാപകനായിരുന്ന കോണ്‍സ്റ്റന്റയിന്‍ സിയോള്‍ ക്കോവ്‌സ്‌കിയെയാണ് ഇന്ന് ലോകം ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായി ആദരിക്കുന്നത്.
തുടര്‍ന്ന് ജര്‍മന്‍കാരനായ ഹെര്‍മന്‍ ഓബേര്‍ത്ത്,അമേരിക്കന്‍ ശാസ്ത്രജ്ഞനായ റോബര്‍ട്ട് ഗോഡര്‍ഡ് എന്നിവരും ബഹിരാകാശ യാത്രയുടെ വിജയത്തിന് ഗണനീയമായ സംഭാവനകള്‍ നല്‍കിയവരാണ്.
ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച സോവിയറ്റ് യൂനിയന്റെ സ്പുട്‌നിക്-1 വിക്ഷേപിച്ചിട്ട് -2018 ഒക്‌ടോബര്‍ നാലിന് 61 വര്‍ഷം പിന്നിടുന്നു. ശാസ്ത്ര-സാങ്കേതിക രംഗത്ത് കുതിച്ചു ചാട്ടത്തിന് വിത്തു പാകിയ വിക്ഷേപണം ലോകമെമ്പാടുമുള്ള ജനതയ്ക്ക് അത്ഭുതവും ആകാംക്ഷയും പുത്തനുണര്‍വും പ്രധാനം ചെയ്തു.
ബഹിരാകാശ
സ്വപ്നങ്ങളുടെ അടിത്തറ
ശീതസമര യുദ്ധകാലത്തെ സോവിയറ്റ് യൂനിയന്റെ ഈ വിജയം അമേരിക്കന്‍ ജനതയെ ശരിക്കും ഞെട്ടിച്ചു. 1961-ല്‍ യൂറി ഗഗാറിന്‍ എന്ന സോവിയറ്റ് ഗഗനചാരി ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ ഭേദിച്ചപ്പോള്‍ ആ ഞെട്ടല്‍ അങ്കലാപ്പായി. പിന്നീട് റഷ്യ വിക്ഷേപിക്കുന്ന ഓരോ റോക്കറ്റുകളും അമേരിക്കന്‍ അഭിമാനത്തിനേല്‍ക്കുന്ന തീപ്പന്തങ്ങളായിരുന്നു.
തുടര്‍ന്ന് അമേരിക്ക ശാസ്ത്രസാങ്കേതിക പഠനത്തിന് വലിയ പ്രാധാന്യം കൊടുക്കാന്‍ തുടങ്ങി. സ്പുട്‌നിക് -1ന്റെ വിജയം സോവിയറ്റ് യൂനിയന്‍ മിസൈല്‍ ഗവേഷണ രംഗത്ത് ഏറെ മുന്‍പന്തിയിലാണെന്ന് തെളിയിച്ചു.
സ്പുട്‌നിക് 1-ന്റെ വിജയം 1958 ജനുവരി 31-ന് അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ എക്‌സ്‌പോളര്‍1-ന്റെ വിക്ഷേപണത്തിനും തുടര്‍ന്നുള്ള അമേരിക്കയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ വിജയത്തിനും കാരണമായി. 1958-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രശസ്തമായ ബഹിരാകാശ നിയമത്തിന് രൂപം നല്‍കി.
സ്പുട്‌നിക്കിന്റെ വിജയം ലോകമെമ്പാടുമുള്ള ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കി. ചാന്ദ്ര പര്യവേഷണത്തിലേയ്ക്കും അന്യ ഗ്രഹപഠനങ്ങളിലേക്കും വ്യാപിച്ച ബഹിരാകാശ പഠനം ഇന്ന് മനുഷ്യനിര്‍മിതമായ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയെ ചുറ്റുകയും ചൊവ്വയില്‍ പോയി മണ്ണുമാന്തുകയും പ്ലൂട്ടോയുടെ ക്ലോസപ്പ് ചിത്രങ്ങള്‍ അപഗ്രഥിക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. ഇന്ത്യയും സ്വന്തം ബഹിരാകാശ നേട്ടങ്ങള്‍ അഭിമാനപൂര്‍വം നെഞ്ചോടുചേര്‍ത്തുവയ്ക്കുന്നു.
അമേരിക്കയുടെ ആദ്യ ബഹിരാകാശ സഞ്ചാരി അലന്‍ ബി.ഷെപ്പേര്‍ഡ് ജീവിതത്തിലെ മഹത്തായ പ്രചോദനമായിട്ടാണ് സ്പുട്‌നിക് 1-ന്റെ വിജയത്തെ അനുസ്മരിക്കുന്നത്.
ജനിക്കുന്നു സ്പുട്‌നിക്-1
അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മിലുള്ള ബഹിരാകാശത്തെ ശീതയുദ്ധത്തിന് തുടക്കം കുറിച്ച സംഭവമെന്ന നിലയില്‍ എക്കാലത്തെയും വലിയ ഓര്‍മയായി സ്പുട്‌നിക് -1 വിക്ഷേപണം നിലനില്‍ക്കുന്നു. 1955 ജൂലൈയില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസനോവര്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര ഭൗമശാസ്ത്ര വര്‍ഷം പ്രമാണിച്ച് ഒരു കൃത്രിമ ഉപഗ്രഹം ഉടനെ വിക്ഷേപിക്കുമെന്ന് അറിയിച്ചു.
ഈ പ്രസ്താവനയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടണ്ട് എതിരാളിയായ സോവിയറ്റ് യൂനിയന്റെ പോളിറ്റ് ബ്യൂറോ കൃത്രിമ ഉപഗ്രഹം നിര്‍മിക്കാന്‍ തീരുമാനിക്കുന്നു. കടുത്ത മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തില്‍ മിഖായേല്‍ ഖ്യോമ്യക്കോവ് 585 മില്ലീമീറ്റര്‍ വ്യാസവും 84 കിലോഗ്രാമോളം ഭാരവും വരുന്ന ഉപഗ്രഹം സൃഷ്ടിച്ചു. അലൂമിനിയം, മഗ്നീഷ്യം, ടൈറ്റാനിയം എന്നീ ലോഹങ്ങള്‍ ചേര്‍ന്ന സങ്കരം ഉപയോഗിച്ചായിരുന്നു ഉപഗ്രഹത്തിന്റെ താപനിയന്ത്രണ പാളികള്‍ രൂപകല്‍പന ചെയ്തത്.
രണ്ടണ്ടുജോടി ആന്റിനകള്‍ ഭൂമിയിലേയ്ക്ക് ബീപ് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപഗ്രഹത്തോട് ചേര്‍ത്തുവച്ചു. സോവിയറ്റ് യൂനിയന്റെ പ്രതിരോധ മന്ത്രാലയം, ശാസ്ത്ര അക്കാദമി, കപ്പല്‍ മന്ത്രാലയം, വാര്‍ത്താവിനിമയ മന്ത്രാലയം എന്നിവയെല്ലാം ഈ ബൃഹത് പദ്ധതിയില്‍ കൈകോര്‍ത്തു.
കുതിക്കുന്നു
ബഹിരാകാശത്തേക്ക്
1957ഒക്‌ടോബര്‍ 4 സമയം: രാവിലെ 7.28: സോവിയറ്റ് യൂനിയനിലെ കസാഖ് ബഹിരാകാശ കേന്ദ്രത്തില്‍ (ഇന്നത്തെ ബൈക്കനൂര്‍ കോസ് മേ ഡ്രോം) നിന്ന് സ്പുട്‌നിക് കുതിച്ചുയര്‍ന്നു. സ്പുട്‌നിക്കില്‍ നിന്നു ലഭിച്ച ബീപ് സന്ദേശങ്ങള്‍ വിക്ഷേപണ വിജയമുദ്‌ഘോഷിച്ചു. ഏതാണ്ടണ്ട് ഒന്നരമണിക്കൂറിന് ശേഷം ഭ്രമണപഥത്തില്‍ ഒരു സമ്പൂര്‍ണ ഭ്രമണം പൂര്‍ത്തിയാക്കി ബീപ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നികിതാ ക്രൂഷ് ച്ചേവിനെ സന്തോഷവാര്‍ത്ത അറിയിച്ചു.
സ്പുട്‌നിക്-2
1957 നവംബര്‍ മൂന്നിന് ലൈക്ക എന്ന നായയേയും വഹിച്ചു സോവിയറ്റ് യൂനിയന്റെ സ്പുട്‌നിക്-2- ബഹിരാകാശത്തിലെത്തിയ സംഭവവും ശാസ്ത്ര ചരിത്രത്തില്‍ സുപ്രധാന സംഭവമായി അറിയപ്പെടുന്നു.1957ഒക്‌ടോബര്‍ 26-ന് തന്റെ ബീപ് സന്ദേശങ്ങള്‍ സ്പുട്‌നിക് -1 അവസാനിപ്പിച്ചു.1958 ജനുവരി 4-ന് ദൗത്യം പൂര്‍ത്തിയാക്കി സ്പുട്‌നിക്-1 എന്ന അതികായന്‍ അനന്തവിഹായസില്‍ ഒരു ധ്രുവനക്ഷത്രമായി എരിഞ്ഞടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."