കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം
തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്കി. 2019 മാര്‍ച്ച് 31നകം 14 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരള സഹകരണ നിയമവും ചട്ടവും സമ്പൂര്‍ണമായും പാലിച്ച് വേണം ലയനം നടത്തേണ്ടതെന്നു തുടങ്ങി 19 നിര്‍ദേശങ്ങളും റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിനു ശേഷം നബാര്‍ഡ് വഴി അന്തിമ അനുമതിയ്ക്കായി സമീപിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശങ്ങളെല്ലാം സര്‍ക്കാരിനു തന്നെ ചെയ്യാന്‍ കഴിയുമെന്നതിനാല്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്കിന് അനുമതി നല്‍കുന്നത് തടയാന്‍ സര്‍ക്കാര്‍ എന്തു നല്ലതു ചെയ്താലും അതില്‍ കുറ്റം കണ്ടെത്തുന്ന ഒരു പ്രമുഖന് റിസര്‍വ് ബാങ്കിന് വ്യാജക്കത്തുകള്‍ അയച്ചുവെന്നും തലസ്ഥാനത്തെ ചില ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പേരിലും വ്യാജക്കത്ത് അയച്ചുവെന്നും ആ കത്തുകളിലെ ഉള്ളടക്കം വായിച്ച് മുഖ്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."